മുന്‍പ് നല്‍കിയ അറിയിപ്പ് അനുസരിച്ച് മേയ് 27ന് മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നത്.എന്നാല്‍ ഇന്ന് മണ്‍സൂണ്‍ കേരളത്തില്‍ എത്തിയിട്ടില്ല. മേയ് 27ന് നാല് ദിവസം മുന്‍പോ നാലുദിവസത്തിന് ശേഷമോ മഴക്കാലം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്‍പ് അറിയിച്ചിരുന്നത്.നിലവില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ എത്തിയ മണ്‍സൂണ്‍ കൂടുതല്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അറബിക്കടലിലേക്ക് വൈകാതെയെത്തും. കേരളത്തിലേക്ക് തുടര്‍ച്ചയായും ശക്തമായും കാറ്റ് വീശിയാലേ മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുകയുളളു. എന്നാല്‍ നിലവില്‍ ഈ മേഖലയില്‍ ഇത്തരം സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും.വരുന്ന 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും മാലിദ്വീപിലും കന്യാകുമാരി മേഖലയിലും മണ്‍സൂണ്‍ ശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം.