ദുരൂഹ മരണങ്ങള്‍ ചുരുളഴിച്ച്‌ ബുദ്ധിയുടെയും ചിരിയുടെയും ചതുരംഗക്കളിയില്‍ സേതുരാമയ്യര്‍ കളി തുടങ്ങിയിട്ട് 34 വര്‍ഷമായി

0

ഒരു മാറ്റവും ഇല്ലാതെയുള്ള അയ്യരുടെ കേസന്വേഷണത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഒഴുക്കിലൂടെ കഥപറഞ്ഞ് നീങ്ങുന്ന ബുദ്ധിയുള്ള കളിയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുകയാണ് എസ് എന്‍ സ്വാമിയും കെ മധുവും. ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയംകൊണ്ട് ബുദ്ധിയുടെ ഞാണിന്‍മേല്‍ കളിയില്‍ ഓരോ ചുവടും സൂക്ഷിച്ച്‌ മുന്നോട്ട് നീങ്ങുന്ന സേതുരാമ്മയ്യരെ കാണാം.ഒരു മാറ്റവും ഇല്ലാതെ കൈ പുറകില്‍ കെട്ടി കുറിയും തൊട്ട് 25 മിനിറ്റിന് ശേഷം അയ്യര്‍ എത്തുന്നു. രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, മുകേഷ്, ആശാ ശരത് തുടങ്ങിയവരൊക്കെ ഒരു പിടിയും തരാതെ മുന്നോട്ട് പോകുന്നു. സത്യരാജായി സായ് കുമാര്‍ എത്തുമ്ബോള്‍ ഭാഷാശൈലിയില്‍ സുകുമാരനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുന്‍ സിനിമകളില്‍ നിന്ന് മാറ്റമില്ലാതെ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.ഒരു സൂചനയും തരാതെയാണ് ആദ്യ പകുതി അവസാനിക്കുന്നത്. എങ്ങനെയെന്നോ എവിടെയെന്നോ യാതൊരു വിധ ഐഡിയയും തരാതെ പിടിച്ചുനിര്‍ത്തുന്ന കെട്ടുറപ്പുള്ള തിരക്കഥ. കാത്തിരിക്കാം രണ്ടാം പകുതിയിലെ എസ് എന്‍ സ്വാമി മാജിക്കിന് വേണ്ടി.സിബിഐ 5 ന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോര്‍ട്ട്. അതേസമയം സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, ജഗതി കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.