USPF മലബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ച് പുതു വസ്ത്രങ്ങളും പുനരുപയോഗ വസ്ത്രങ്ങളും നൽകുന്നു

0

USPF മലബാർ ചാപ്റ്റർ
ഡ്രസ്സ് കലക്ഷൻ ഡ്രൈവ്

രാജ്യത്തെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികൾക്കും, രാജ്യത്തിനകത്ത് ആന്തരികമായി കുടിയിറക്കപ്പെട്ടവർക്കും USPF മലബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ച് പുതു വസ്ത്രങ്ങളും പുനരുപയോഗ വസ്ത്രങ്ങളും നൽകുന്നു. ഇതിന്റെ ഭാഗമായി ചാപ്റ്റർ ഡ്രൈസ്സ് കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഡ്രൈവിലൂടെ പുതിയ വസ്ത്രങ്ങളും പുനരുപയോഗ വസ്ത്രങ്ങളും ശേഖരിക്കപ്പെടും.

ലുങ്കി,മാക്സി എന്നിവ പുതിയതു മാത്രമേ സ്വീകരിക്കുകയുള്ളൂ.
എന്നാൽ ദോത്തി,സാരി,
ഷർട്ട്, പാന്റ്സ്, ടീ ഷർട്ട്, ബെഡ്‌ഷീറ്റ്, പുതപ്പ്,കുട്ടികളുടെ വസ്ത്രങ്ങൾ,തുടങ്ങി ഉൾ വസ്ത്രങ്ങളൊഴികെ പുനരുപയോഗത്തിന്ന് സാധ്യമായ എല്ലാ വസ്ത്രങ്ങളും ക്യാമ്പിലേക്ക് കൈമാറാം.

അയേൺ ചെയ്യാത്ത അലക്കിയ വസ്ത്രങ്ങൾ കൃത്യമായി മടക്കി ബോക്സുകളിലോ കവറുകളിലോ പേക്ക് ചെയ്താണ് നൽകേണ്ടത്.
ഏപ്രിൽ 12,13,14,15 തിയ്യതികളിൽ എല്ലാ ദിവസവും രാവിലെ10.30 നും 1മണിക്കുമിടയിൽ കോഴിക്കോട് ഫ്രാൻസിസ് റോഡ് പുഷ്പ ജംഗ്ഷനിലുള്ള ഇന്റസ് അവന്യൂ ബിൽഡിങ്ങിലെ ഒന്നാം നിലയിൽ സജ്ജമാക്കിയ കലക്ഷൻ സെന്ററിലേക്ക് വസ്ത്രങ്ങൾ കൈമാറാം.

ഏപ്രിൽ 10 ന് ഞായർ വൈകു: 4.30 ന് ഇന്റസ് അവന്യൂവിൽ വെച്ച് JCl ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാലിക്കറ്റ് ചാപ്റ്റർ ഭാരവാഹികളിൽ നിന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങുന്നതോടെ കലക്ഷൻ സെന്ററിന്ന് തുടക്കമാകും.റസിഡന്റ്സ് അസോസിയേഷൻ മുഖേനയും സെന്ററിലേക്ക് വസ്ത്രങ്ങൾ കൈമാറുന്നതിന്ന് സൗകര്യമുണ്ടായിരിക്കും.
ശേഖരിച്ച മുഴുവൻ വസ്ത്രങ്ങളും ഏപ്രിൽ 24 ന് കോഴിക്കോട്ടു വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് യു.എസ്.പി.എഫ് ഡൽഹി ചാപ്റ്ററിന്ന് കൈമാറുമെന്ന് മലബാർ ചാപ്റ്റർ ചെയർമാൻ പി.എ. ഹംസയും,മെമ്പർ സെക്രട്ടറി എം.വി.റംസി ഇസ്മായിലും അറിയിച്ചു.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

9745304214,9846123457

The world needs more humanity,peace and justice

You might also like

Leave A Reply

Your email address will not be published.