ദു​ബൈ ഫൂഡ്​ ഫെ​സ്റ്റി​വ​ല്‍ മെ​യ്​ ര​ണ്ടു​മു​ത​ല്‍

0

13ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ഫെ​സ്റ്റി​വ​ല്‍ മെ​യ്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. മേ​ള​യു​ടെ 9ാമ​ത്​ എ​ഡി​ഷ​നാ​ണ്​ കോ​വി​ഡ്​ ഇ​ട​വേ​ള​ക്ക്​ ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ളെ ആ​സ്വ​ദി​ക്കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ അ​വ​സ​ര​മൊ​രു​ക്കും. അ​തോ​ടൊ​പ്പം ദു​ബൈ​യി​ലെ പ്രാ​ദേ​ശി​ക പാ​ച​ക​വി​ദ​ഗ്​​ധ​രു​ടെ മി​ക​വു​റ്റ​തും ആ​ധി​കാ​രി​ക​വു​മാ​യ പാ​ച​ക​രീ​തി​യും ആ​ശ​യ​ങ്ങ​ളും പ്ര​ദ​ര്‍​ശി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി കൂ​ടി​യാ​യി​രി​ക്കു​മി​ത്.ലോ​ക​പ്ര​ശ​സ്ത​മാ​യ ഫൈ​ന്‍ ഡൈ​നി​ങ്​ റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ ഭാ​ഗ​വാ​ക്കാ​വു​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​മു​ഖ ഷെ​ഫു​മാ​രു​ടെ മാ​സ്റ്റ​ര്‍ ക്ലാ​സ്സു​ക​ളും ന​ട​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ റെ​സ്റ്റ​റ​ന്‍റ്​ വീ​ക്ക് മെ​യ് 6 മു​ത​ല്‍ 15 അ​ര​ങ്ങേ​റും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും അ​റി​യ​പ്പെ​ടു​ന്ന റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ -ലോ​വെ, റെ​യ്ഫ് ജാ​പ്പ​നീ​സ് കു​ഷി​യാ​ക്കി, ഇ​ന്‍​ഡോ​ചൈ​ന്‍, വു​ഡ്ഫ​യ​ര്‍, ത​മോ​ക്ക എ​ന്നി​വ​യു​ള്‍​പ്പെ​ടെ- പ്ര​ത്യേ​കം ക്യൂ​റേ​റ്റു​ചെ​യ്‌​ത ഡി​ന്ന​ര്‍ മെ​നു​ക​ള്‍ ആ​ക​ര്‍​ഷ​ക​മാ​യ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കും. എ​ക്സ്​​പോ 2020ദു​ബൈ​യി​ല്‍ ഒ​രു​ക്കി​യ ഭ​ക്ഷ്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍​ക്ക്​ ശേ​ഷം എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ര്‍​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും ഈ​ദു​ല്‍ ഫി​ത്വ​റി​നൊ​പ്പം വ​ന്നു​ചേ​രു​ന്ന ഭ​ക്ഷ്യാ​ഘോ​ഷ​മാ​കും ദു​ബൈ ഫു​ഡ്​ ഫെ​സ്റ്റി​വ​ല്‍.

You might also like

Leave A Reply

Your email address will not be published.