തിരുവനന്തപുരം:- തലമുതിർന്ന പത്ര പ്രവത്തകനായ കലാപ്രേമി ബഷീർ ബാബു 60 വർഷങ്ങൾക്ക് ശേഷം മുഖത്ത് ഛച്ചയം പൂശി അദ്ധ്യാപക വേഷത്തിൽ എത്തുന്നു.
പ്രേം നസീർ സുഹൃത്ത് സമ്മതി നിർമ്മിക്കുന്ന സമത്തര പക്ഷികൾ എന്ന ചലച്ചിത്ര ത്തിലാണ് അധ്യാപകൻ വേഷം ഇടുന്നത്. ഈ ചിത്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലക്ടർറുടെ വേഷമിടുന്നു. വേളി യൂത്ത് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം നടന്ന ചിത്രീക്കാരണത്തില്ലാണ് ബഷീർ ബാബു ക്യാമറയുടെ മുന്നിലെത്തിയത്. നാടകങ്ങളിൽ അഭിനയിച്ച ശേഷം ഇരുപത്തമത്തെ വയസിൽ അഭിനയം നിർത്തിയാണ് പത്ര പ്രവർത്തനത്തിലേക്ക് മടങ്ങിയത്. 60 വർഷത്തെ പത്ര പ്രവർത്തനത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തെക്കൻ സ്റ്റാർ ബാദുഷ തയ്യാറാക്കിയ കഥയിലേക്ക് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജഹാംഗീർ ഉമ്മറാണ്. ഈ ചിത്രത്തിൽ മികച്ച 3 പാട്ടുകളുണ്ട്. കവി പ്രഭാ വർമ്മയും വാഴമുട്ടം ചന്ദ്രബാബുവും ഡോ. ആഷയും തയ്യാറാക്കിയ ഗാനങ്ങളിൽ ഒരു ഗാനത്തിന്നാണ് കാലപ്രേമി ബഷീർ ബാബു അഭിനയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം പല പ്രമുഖരും ചിത്രത്തിൽ വേഷമിടുന്നു.