കഴിഞ്ഞ ദിവസം മുംബൈയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. ഇതാണിപ്പോള്‍ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഹൃത്വിക് റോഷനൊപ്പം ഡിന്നറിന് എത്തിയ അജ്ഞാത സുന്ദരിയെ ഇതുവരെ ആരും കണ്ടിട്ടില്ല.സിനിമാ മേഖലയില്‍ നിന്നുള്ള ആരും അല്ലെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ റസ്റ്റേറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഹൃത്വിക് റോഷന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം എത്തിയത്.പെണ്‍കുട്ടിയുമായി താരം കൈപിടിച്ച് നടക്കുന്ന വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭക്ഷണ ശേഷം താരം ഈ പെണ്‍കുട്ടിയോടൊപ്പം പുറത്ത് വരുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ പുറത്ത് കാത്തിരുന്ന പാപ്പരാസികളാണ് ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.