സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇല്ല : മന്ത്രി വീണാജോര്‍ജ്

0

പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.സമൂഹമാദ്ധ്യമങ്ങളില്‍ തെറ്റായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുമ്ബുള്ള വീഡിയോകളാണ് ഇവ. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ആളുകള്‍ കൂടുന്നയിടങ്ങളില്‍ നിയന്ത്രണമുണ്ട്. മാസ്ക് ധരിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വാക്സിനെടുക്കാനുള്ളവര്‍ ഉടന്‍ വാക്സിന്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഏഴ്ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാലാണ് നിബന്ധന കര്‍ശനമാക്കിയത്.എട്ടാംദിവസം നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയംനിരീക്ഷണത്തില്‍ കഴിയണം. കേരളത്തിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് തീരുമാനം.ആരോഗ്യവകുപ്പില്‍ നിന്ന് കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വീണാജോര്‍ജ് പറഞ്ഞു. വളരെ പഴയ ഫയലുകളാണ്. അഞ്ഞൂറിലേറെ ഫയലുകള്‍ കാണാതായി എന്നാണ് അറിയുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകൃതമായതിന് മുമ്ബുള്ള ഫയലുകളാണിത്. മാസങ്ങള്‍ക്ക് മുമ്ബ് ചുമതലയേറ്റ ഒരു ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ കാണാനില്ലെന്ന് വ്യക്തമായത്. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.