മുംബയിലെ പുതിയ ബംഗ്ലാവിന് പേരിട്ട് നവാസുദ്ദിന്‍ സിദ്ദിഖി

0

ലോകോത്തര നിലവാരമുള്ള പ്രകടനം വിവിധ സിനിമകളിലൂടെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.ദാരിദ്ര്യത്തോട് പടവെട്ടിയാണ് അദ്ദേഹം ഇന്ന് ബോളിവുഡിലെ വിലപറഞ്ഞ അഭിനേതാക്കളില്‍ ഒരാളായി മാറിയത്.

ഇത്രയും നീണ്ട പോരാട്ടത്തിനൊടുവില്‍ മുംബയില്‍ ഒരു ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് താരം. തന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷമാണ് നവാസുദ്ദീന്‍ എടുത്തത്. വാനോളം എത്തിയെങ്കിലും ഇപ്പോഴും തന്റെ കാലുകള്‍ മണ്ണില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം. ഗ്രാമത്തിലെ അദ്ദേഹത്തിന്റെ പഴയ വീട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് വീടിന്റെ ഘടനയെന്ന് താരം പറയുന്നു. താന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള വീട് ലഭിക്കാന്‍ നടന്‍ തന്നെ ബംഗ്ലാവ് നവീകരണത്തിനായി ഇന്റീരിയര്‍ ഡിസൈനറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു.തന്റെ വീടിന് പേരിടുന്നതിലും താരം വേറിട്ടു നിന്നു. ഒരാള്‍ തന്റെ സ്വപ്നത്തിന് എങ്ങനെ പേരിടും? ഒരു പേര് ഒരാളുടെ ഹൃദയത്തില്‍ വേരൂന്നിയ ഒന്നാണ്, ഷാരൂഖ് ഖാന്‍ തന്റെ ബംഗ്ലാവിന് ‘മന്നത്ത്’ എന്ന് പേരിട്ടത് പോലെ അത് അദ്ദേഹത്തിന്റെ മന്നത്ത് അഥവാ ആഗ്രഹം ആയിരുന്നു. അതിനാല്‍ നവാസ് തന്റെ പിതാവിന്റെ സ്മരണയ്ക്കായി ബംഗ്ലാവിന് ‘ നവാബ്’ എന്ന് പേരിട്ടുവെന്ന് നവാസുദ്ദിന്‍ പറയുന്നു.

You might also like

Leave A Reply

Your email address will not be published.