ഭൂമിയില്‍ നിന്നും 4000 പ്രകാശവര്‍ഷം അകലെയായി ഒരു പുതിയ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു

0

ഭൂമിയില്‍ നിന്നും 4000 പ്രകാശവര്‍ഷം അകലെയായി ഒരു പുതിയ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.ഇതിനു മുന്‍പ് കണ്ടെത്തിയിട്ടുള്ള ഒന്നിനോടും സമാനതകളില്ലാത്ത ഈ വസ്തു ഓരൊ 20 മിനിറ്റിലും ഒരുമിനിറ്റ് വീതം വികിരണ രശ്മികള്‍ പുറത്തുവിടുകയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അത് ഒരു ന്യുട്രണ്‍ നക്ഷത്രമായിരിക്കാം അല്ലെങ്കില്‍ വെളുത്ത കുള്ളന്‍ നക്ഷത്രമായിരിക്കാം എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. എരിഞ്ഞടങ്ങിയിട്ടും ഇപ്പോള്‍ വളരെ ശക്തമായ കാന്തികമണ്ഡലം സൂക്ഷിക്കുന്ന നക്ഷത്രങ്ങളേയാണ് കുള്ളന്‍ നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നത്. മാഗെനെറ്റര്‍ എന്നും ഇവ അറിയപ്പെടുന്നു.പ്രപഞ്ചത്തിന്റെ വിശാലമായ പാതകളിലൂടെ തിരിഞ്ഞു നടക്കുന്ന ഈ വസ്തു ഭീമമായ അളവിലാണ് ഊര്‍ജ്ജം പുറത്തുവിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, രാത്രികാല ആകാശത്ത് ഏറ്റവും തിളക്കമാര്‍ന്ന വസ്തുക്കളില്‍ ഒന്നു കൂടിയാണിത്. മണിക്കൂറില്‍ മൂന്നു തവണ അതിഭീകരമായ അളവില്‍ ഇത് ഊര്‍ജ്ജം പുറത്തുവിടുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ആസ്ട്രേലിയയില്‍ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമി റിസര്‍ച്ചിലെ അസ്ട്രോഫിസിസ്റ്റായ ഡോ. നടാഷാ ഹര്‍ലി-വാക്കറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.മാഗ്‌നെറ്റര്‍ ആകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തുമ്ബോള്‍ ബഹിരാകാശത്ത് ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളുടെ മാപ്പിങ് ആണ് ഡോ, നടാഷയുടെന്‍ സംഘം ചെയ്യുന്നത്. തങ്ങളുടെ നിരീക്ഷണത്തില്‍ ഈ വസ്തു ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും പിന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നാണ് അവര്‍ പറയുന്നത്. അത് തികച്ചും അപ്രതീക്ഷിതമായ കാര്യമാണ്. ഇത്തരത്തില്‍ പെരുമാറുന്ന മറ്റൊരു വസ്തുവിനെ ഇതുവരെ ബഹിരാകാശത്ത് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഒരു പ്രഹേളികയാണ്, അവര്‍ തുടരുന്നു.മാത്രമല്ല, അത് ഭൂമിയോട് വളരെ അടുത്തുമാണ് സ്ഥിതിചെയ്യുന്നത്, ഏകദേശം 4000 പ്രകാശവര്‍ഷം അകലെ. ഭൂമിയിലെ കണക്കില്‍ പറഞ്ഞാല്‍ നമ്മുടെ പറമ്ബിന്റെ അതിരിലാണ് ഈ അജ്ഞാത വസ്തുവിന്റെ സ്ഥനം. സാവധാനം കറങ്ങുന്ന ഒരു ന്യുട്രോണ്‍ സ്റ്റാര്‍ നിലനില്‍ക്കുന്നു എന്ന് ഇതിനുമുന്‍പ് സൈദ്ധാന്തികമായി പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ സവിശേഷതകളുമായി ഏതാണ്ട് സാമ്യം പുലര്‍ത്തുന്നതാണ് ഈ അജ്ഞാത വസ്തു എന്നും ഡോ. നടാഷ പറയുന്നു. എന്നാല്‍, അത്തരത്തിലൊന്നിനെ ഇങ്ങനെ നേരിട്ട് കണ്ടെത്താനാവുമെന്ന് ആരും പ്രതീക്ഷിക്കിട്ടില്ല, കാരണം അവ ഇത്രയധികം തിളക്കമുള്ളതാണെന്ന് ഊഹിച്ചിട്ടില്ല.എന്തായാലും അത് കാന്തികോര്‍ജ്ജത്തെ മറ്റ് പല വസ്തുക്കളും ചെയ്യുന്നതിലധികം കാര്യക്ഷമതയോടെ റേഡിയോ തരംഗങ്ങളാക്കി മാറ്റുന്നു എന്നും ഡോ. നടാഷെ പറയുന്നു. പശ്ചിമ ആസ്ട്രേലിയയിലെ ഗവേഷണ കേന്ദ്രത്തില്‍ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ടൈറോണ്‍ ഒ ഡൊഹെര്‍ട്ടിയാണ് മര്‍ഷിസണ്‍ വൈഡ്ഫീല്‍ഡ് ആറേ (എം ഡബ്ല്യൂ എ) ഉപയോഗിച്ച്‌ ഈ വസ്തുവിനെ കണ്ടെത്തിയത്. താന്‍ കഴിഞ്ഞവര്‍ഷം കണ്ടെത്തിയ വസ്തു ഇത്രയും അപരിചിതമായ ഒന്നാണെന്ന് അറിഞ്ഞത് അദ്ഭുതം തോന്നുന്നു എന്നാണ് ആ വിദ്യാര്‍ത്ഥി പറയുന്നത്.ഇടയ്ക്കിടെ മിന്നിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍ ബഹിരാകാശത്ത് അപൂര്‍വ്വമല്ല, ട്രാന്‍സിയന്റുകള്‍ എന്നാണ് ശാസ്ത്രം ഇവയെ വിളിക്കുന്നത്. അതില ചെലവ് ഏതാനും ദിവസങ്ങള്‍ ശോഭയോടെ നിന്നതിനു ശേഷം മാസങ്ങളോളം അണഞ്ഞുകിടക്കും. മറ്റു ചിലവ സെക്കന്റുകളുടെയും മില്ലി സെക്കന്റുകളുടെയും വ്യത്യാസത്തില്‍ മിന്നിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു മിനിറ്റ് മാത്രം ശോഭിക്കുന്ന ഒന്നിനെ കണ്ടെത്തിയത് ഈ കണ്ടുപിടുത്തത്തെ അസാധാരണമാക്കുന്നു എന്നാണ് സഹ ഗവേഷകയായ ഡോ. ജെമ്മ ആന്‍ഡേഴ്സണ്‍ പറഞ്ഞത്.പുതിയ വസ്തു അവിശ്വസനീയമാം വിധം തിളക്കമാര്‍ന്നതാണെന്നും സൂര്യനേക്കാള്‍ ചെറിയതാണെന്നും അതേസമയം, വളരെയധികം ശക്തമായ കാന്തികമണ്ഡലം ഉണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതാണെന്നും അവര്‍ പറനു. ട്രാന്‍സിയന്റ്സിനെ കുറിച്ചുള്ള പഠനത്തില്‍ ഒരു വലിയ നക്ഷത്രത്തിന്റെ മരണം നിരീക്ഷിക്കുക എന്നതാണ് പ്രധാന ഘട്ടം അതുപോലെ അത് ബാക്കിവെച്ചു പോകുന്ന വസ്തുക്കളെയും നിരീക്ഷിക്കും. എന്നാല്‍, ഇത്തരത്തിലുള്ള അപൂര്‍വ്വ വസ്തുക്കള്‍ ഇനിയുമുണ്ടോ എന്ന അന്വേഷണം കൂടി തുടര്‍ന്ന് നടത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

You might also like

Leave A Reply

Your email address will not be published.