അണ്ണൻ മനോഹരൻ ബാർബർ ഷോപ്പ് ആരംഭിച്ചിട്ട് 50 വർഷം പിന്നിടുകയാണ്

0

തിരുമല പോസ്റ്റാഫീസിന് സമീപത്തെ ബാർബർ മനോഹരൻ
അറിയപ്പെടുന്നത് അണ്ണൻ മനോഹരനെന്നാണ്.ഇക്കാലയളവിൽ മനോഹരന് ലഭിച്ച തലകളുടെ
കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരും സൂപ്പർ സ്റ്റാർ മോഹൻലാലും
ഉൾപ്പെടും.

മനോഹരന്റെ 17-മത്ത് വയസിലാണ് തിരുമല പോസ്റ്റാഫീസിന് സമീപം
ചെറിയൊരു കടയിൽ ബാർബർ ഷോപ്പ് തുടങ്ങിയത്.

ഇപ്പോഴും കടയ്ക്ക്
മാറ്റമില്ലാതെ തുടരുന്നു.അക്കാലത്ത് പ്രദേശവാസികളെല്ലാം മുടി മുറിയ്ക്കാൻ
ആശ്രയിക്കുന്നത് മനോഹരനെയാണ്.കടയ്ക്കുള്ളിൽ മുടിമുറിയ്ക്കാനെത്തുന്ന
ഒരാൾക്ക് മാത്രം ഇരിക്കാനുള്ള സ്ഥലസൗകര്യമേ അന്നും ഇന്നുമുള്ളു.മുടി
മുറിയ്ക്കാനെത്തുന്നവർക്ക് കടയ്ക്ക് മന്നിൽ സ്റ്റൂൾ,ബഞ്ച്
ഇട്ടിരിക്കും.അതിലിരുന്നു ആനുകാലിക പ്രസിദ്ധീകരണങ്ങൾ,പത്രം എന്നിവ
വായ്ച്ചിരിക്കുമ്പോൾ അവരുടെ ഊഴമെത്തും.കഴിഞ്ഞ ദിവസം 67-ം
ജന്മദിനമെത്തിയപ്പോഴാണ് തന്റെ കടയ്ക്ക് 50 വയസ് ആയെന്ന് മനോഹരൻ
അറിയുന്നത്.സുഹൃത്തുക്കളും പരിസരത്തുള്ളവരും വിവരമറിഞ്ഞ് മനോഹരന്റെ
വീട്ടിലെത്തി അനുമോദിച്ചു.കുണ്ടമൺ ഭാഗത്താണ് മനോഹരൻ കുടുംബം സമേതം
കഴിയുന്നത്. സ്വീകരണത്തിനൊടുവിലാണ് 50 വർഷത്തെ ബാർബർ ജീവിതത്തിൽ
മറക്കാനാകാത്ത വിവരങ്ങൾ മനോഹരൻ വെളിപ്പെടുത്തിയത്.മനോഹരന്റെ
വാക്കുകളിങ്ങനെ….ആദ്യമേ തന്നെ അണ്ണൻ പറഞ്ഞു,പലരുടേയും തല എനിക്കു
കിട്ടി അക്കാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നമ്മുടെ പ്രിയ
മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരിന്റെ തലയും കിട്ടി.അദ്ദേഹം പറഞ്ഞു ഞാൻ
എ.കെ.ജി.യുമായി മുടവൻമുകളിൽ ഒളിവിൽ കഴിയുകയാണ്.ഇന്നെനിക്ക്
പുറത്തിറങ്ങണം.ഒന്നും നോക്കിയില്ല,ഉടനെ അവിടെ എത്തി ഒരു മണിക്കൂറെടുത്തു
നായനാരുടെ മുടിയും,മീശയും മുറിച്ച് കോലം തന്നെ മാറ്റിക്കൊടുത്തു.അങ്ങനെ
മനസിൽ ഓർക്കാൻ പലതുമുണ്ടെന്ന മനോഹരന്റെ വാക്കുകളിൽ സന്തോഷം
പ്രകടമായിരുന്നു.ഓപ്പം സംതൃപ്തിയും.മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ
മോഹൻലാലും കോളേ ജിൽ പഠിക്കുന്ന കാലത്ത് തന്റെ ഈ കൊച്ചുകടയിലെത്തി
മുടിമുറിച്ച് മുഖം മിനുക്കിയ കാര്യവും മനോഹര അണ്ണൻ ഓർക്കുന്നു.മനോഹരന്
സുഹൃത്തുക്കൾ ഒത്തുകൂടി ആദരവ് നൽകി അനുമോദിച്ചു.സി. പി.എം.ജില്ലാ
കമ്മിറ്റിഅംഗം എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.ഗിരീ
ഷ്കുമാർ,അഡ്വ.ജീവൻ, തിരുമലനാസർ,അസീസ്,ഷാഹുൽഹമീദ്,അഡ്വ.മൊയ്ദീൻ ആശംസകൾ
അർപ്പിച്ചു. (ഫോട്ടോ അടിക്കുറിപ്പ്…. ബാർബർ തൊഴിലിൽ 50 വർഷം പിന്നിട്ട
ബാർബർ അണ്ണൻ മനോഹരനെ സുഹൃത്തുക്കളായ എ.എ.റഷീദ്,വി.കെ.ഗിരീ
ഷ്കുമാർ,അഡ്വ.ജീവൻ,തിരുമലനാസർ എന്നിവർ ഉപഹാരം നൽകി അനുമോദിക്കുന്നു.(2)
17-ാം വയസിൽ ആരംഭിച്ച തിരുമല പോസ്റ്റാഫീസിന് സമീപത്തെ ബാർബർ കടയ്ക്ക്
മുന്നിൽ ബാർബർ അണ്ണൻ മനോഹരൻ)

You might also like

Leave A Reply

Your email address will not be published.