21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വ സുന്ദരിപ്പടം ഇന്ത്യയിലെത്തുന്നത്. 2000 ല്‍ ലാറ ദത്തയാണ് ഇന്ത്യക്ക് വേണ്ടി ഇതിനു മുമ്പ് വിശ്വ സുന്ദരിപട്ടം നേടിയത്.
ഇസ്രായേലില്‍ വെച്ച് നടന്ന സൗന്ദര്യ മത്സരത്തില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 2020 ല്‍ വിശ്വസുന്ദരിയായ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ ഹര്‍നാസിനെ കിരീടമണിയിച്ചു.
വിശ്വസുന്ദരി പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ്. 1994 ല്‍ ല്‍ സുസ്മിത സെന്നും 2000 ല്‍ ലാറ ദത്തയുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
17ാം വയസ്സിലാണ് ഹര്‍നാസ് സന്ധു മോഡലിംഗ് തുടങ്ങിയത്. ഇതിനു മുമ്പ് മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ നേട്ടങ്ങളും ഹര്‍നാസ് സ്വന്തമാക്കിയിട്ടുണ്ട്. ചില പഞ്ചാബി ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.