വിക്രത്തിലെ വേഷത്തേക്കുറിച്ച്‌ ചെമ്ബന്‍ വിനോദ്

0

നായകനും വില്ലനും കോമഡി കഥാപാത്രവുമെല്ലാമായി താരം നിറഞ്ഞു നില്‍ക്കുകയാണ്.കമല്‍ഹാസനേയും ഫഹദ് ഫാസിലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലും ചെമ്ബന്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ കഥാപാത്രമായാണ് താരം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്‌ താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

അടിയില്ല, വെടിവച്ചാണ് കൊല്ലുന്നത്

പുതിയ ചിത്രം ഭീമന്റെ വഴിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിക്രത്തിലെ വില്ലനെക്കുറിച്ചുള്ള ചോദ്യമെത്തിയത്. അതൊരു വില്ലന്‍ വേഷമാണ്. അത്രയേ എനിക്ക് പറയാന്‍ സംവിധായകന്‍ അനുവദിച്ചിട്ടുള്ളൂ എന്നായിരുന്നു താരത്തിന്റെ ആദ്യ മറുപടി. തല്ലു കൊള്ളുന്ന വില്ലന്‍ വേഷമാണോ എന്നു ചോദിച്ചതോടെയാണ് ചെമ്ബന്‍ വിനോദ് രസകരമായ മറുപടി നല്‍കിയത്.അടികൊള്ളുന്ന വില്ലന്‍ വേഷത്തിന് താന്‍ തലവെക്കില്ല എന്നാണ് താരം പറഞ്ഞത്. ‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലന്‍ വേഷത്തില്‍ ഒന്നും നമ്മള്‍ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചര്‍ അവിടെ കൊടുത്തിട്ടേ വരൂ. അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്. ‘ ചെമ്ബന്റെ മറുപടി കേട്ടതോടെ കൂടിയിരുന്ന കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ എല്ലാവരും ചിരിയായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.

ഭീമന്റെ വഴിയുടെ തിരക്കഥാകൃത്ത്

അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത ‘ഭീമന്‍റെ വഴിയുടെ തിരക്കഥാകൃത്താണ് ചെമ്ബന്‍ വിനോദ്. കൂടാതെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമൊപ്പം ചെമ്ബന്‍ വിനോദ് സംവിധാനവും നിര്‍വഹിക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.