രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളില്‍ അന്വേഷണം

0

മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ കടന്നുകയറിയ സംഭവത്തിലും, ശുചിമുറിയില്‍ വെള്ളമില്ലാത്തതിലും, ഇരിപ്പിടം ഒരുക്കിയതിലുണ്ടായ പിഴവുകളിലുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുന്നത്.പൂജപ്പുരയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്നായിരുന്നു രാഷ്ട്രപതിയുടെ വിശ്രമമുറി. ഇതിലെ ശുചിമുറിയില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. ഇതുമൂലം ചടങ്ങ് വൈകി. വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ രാഷ്ട്രപതിയുടെ ഭാര്യയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ പ്രഥമ വനിതയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. ചടങ്ങിന് തൊട്ടുമുമ്ബ് പിഴവ് മനസിലാക്കി അത് എടുത്തുമാറ്റേണ്ടി വന്നു.വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിയത്.സാധാരണഗതിയില്‍ രാഷ്ട്രപതിയുടെ വാഹനം അനുഗമിക്കാനേ പാടുള്ളൂ.എന്നാല്‍ ആള്‍സെയിന്റ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിലാണ് മേയറുടെ വാഹനം കയറിയത്. സംഭവങ്ങളെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.

You might also like

Leave A Reply

Your email address will not be published.