കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​​​ടി​​​​കെ മോ​​​​ഹ​​​​ന്‍ ബ​​​​ഗാ​​​​നോ​​​​ടു തോ​​​​റ്റു

0

എ​​​​ട്ടാം പ​​​​തി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ എ​​​​ടി​​​​കെ 4-2ന് ​​​​ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നെ ത​​​​ക​​​​ര്‍​​​​ത്തു. പു​​​​തി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ ഇ​​​​വാ​​​​ന്‍ വു​​​​കൊ​​​​മാ​​​​നോ​​​​വി​​​​ച്ചി​​​​നു കീ​​​​ഴി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഭേ​​​​ദ​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ആ​​​​ദ്യ ഇ​​​​ല​​​​വ​​​​നി​​​​ല്‍ മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദി​​​​നും കെ.​​​​പി. രാ​​​​ഹു​​​​ലി​​​​നും ഒ​​​​പ്പം ബി​​​​ജോ​​​​യി​​​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലെ മ​​ല​​യാ​​ളിസാ​​ന്നി​​ധ്യ​​മാ​​യി. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി ബി​​​​ജോ​​​​യി​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ധി​​​​പ​​​​ത്യം. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ പി​​​​ഴ​​​​വു​​​​ക​​​​ള്‍ എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രം.ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ല്‍ ത​​​​ന്നെ എ​​​​ടി​​​​കെ മൂ​​​​ന്നു ഗോ​​​​ള്‍ നേ​​​​ടി. ഇ​​​​തി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള്‍ ഹ്യൂ​​​​ഗോ ബൗ​​​​മ​​​​സി​​​​ന്‍റെ (2′, 39′) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ല്‍ ബൗ​​​​മ​​​​സ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി. 24-ാം മി​​​​നി​​​​റ്റി​​​​ല്‍ സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദ് സ​​​​മ​​​​നി​​​​ല നേ​​​​ടി. എ​​​​ന്നാ​​​​ല്‍, റോ​​​​യ് കൃ​​​​ഷ്ണ (27′) പെ​​​​ന​​​​ല്‍​​​​റ്റി വ​​​​ല​​​​യി​​​​ലാ​​​​ക്കി എ​​​​ടി​​​​കെ​​യു​​ടെ ലീ​​​​ഡ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു. റോ​​​​യ് കൃ​​​​ഷ്ണ​​​​യെ ഗോ​​​​ള്‍​​​​കീ​​​​പ്പ​​​​ര്‍ ആ​​​​ല്‍​​​​ബി​​​​നോ ഗോ​​​​മ​​​​സ് ഫൗ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു പെ​​​​ന​​​​ല്‍​​​​റ്റി. 39-ാ മി​​​​നി​​​​റ്റി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ പി​​​​ഴ​​​​വി​​​​ല്‍​​​​നി​​​​ന്നാ​​യി​​രു​​ന്നു ബൗ​​​​മ​​​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍.ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ന​​​​ന്നാ​​​​യി തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും 50-ാം മി​​​​നി​​​​റ്റി​​​​ല്‍ എ​​​​ടി​​​​കെ ലീ​​​​ഡ് മൂ​​​​ന്നാ​​​​ക്കി ഉ​​​​യ​​​​ര്‍​​​​ത്തി. ലി​​​​സ്റ്റ​​​​ണ്‍ കൊ​​​​ളാ​​​​കോ​​​​യാ​​​​ണ് ഗോ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നു തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍ ന​​​​ല്കി​​​​ക്കൊ​​​​ണ്ട് ഹൊ​​​​ര്‍​​​​ഹെ ഡി​​​​യ​​​​സ് 69-ാം മി​​നി​​റ്റി​​ല്‍ ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. തോ​​​​ല്‍​​​​വി ഭാ​​​​രം കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി തു​​ട​​ര്‍​​ന്നു ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ശ്ര​​​​മി​​ച്ചെ​​​​ങ്കി​​​​ലും എ​​ടി​​കെ വ​​​​ല​​​​യി​​​​ല്‍ പ​​​​ന്തെ​​​​ത്തി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

You might also like

Leave A Reply

Your email address will not be published.