ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചിക്കൻ തോരൻ

0

ഇന്ന് നമുക്ക്‌ ചിക്കൻ തോരൻ ആയി വക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ എല്ലില്ലാത്തത് :300 ഗ്രാം

മുളക് പൊടി :1 1/2 ടീസ്പൂൺ

മഞ്ഞൾപൊടി :1/2 ടീസ്പൂൺ

ഉപ്പ് – ആവിശ്യത്തിന്

വെള്ളം – ആവിശ്യത്തിന്

വലിയുള്ളി :1, ചെറുതായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :2 ടീസ്പൂൺ

പച്ചമുളക് : 2 എണ്ണം

ഉണക്ക മുളക് പൊടി :1 1/2 ടീസ്പൂൺ

കാശ്മീരി മുളക്പൊടി :1 ടീസ്പൂൺ

മഞ്ഞൾപൊടി :1/2 ടീസ്പൂൺ

തേങ്ങ ചിരവിയത് :1/2 കപ്പ്‌

കുരുമുളക് പൊടി :1ടീസ്പൂൺ

വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ

കടുക് :1 ടീസ്പൂൺ

ഉപ്പ് – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.ശേഷം ചിക്കൻ ചെറുതായി അരിഞ്ഞെടുത്ത്‌ മാറ്റി വക്കുക.ഇനി ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.
ചൂടാവുമ്പോൾ കടുക് പൊട്ടിക്കാം. പിന്നെ കറിവേപ്പിലയും. ശേഷം വലിയുള്ളിയും ,പച്ചമുളകും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം.ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർത്ത് വഴറ്റാം.ഇനി ഇതിലേക്ക് വറ്റൽ മുളക് ചെറുതായി പൊടിച്ചതും കാശ്മീരി മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റാം.ഇനി തേങ്ങ ചിരവിയത് കൂടെ ചേർത്ത് നന്നായി വറുത്തെടുക്കാം.ഇനി ഇതിലേക്ക് നമ്മൾ ആദ്യം അരിഞ്ഞ്‌ മാറ്റി വച്ച ചിക്കൻ കൂടെ ചേർത്ത് നന്നായി വഴറ്റാം.ഇത് മൊരിഞ്ഞു കിട്ടാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ചേർക്കാം. പിന്നെ ഇതിലേക്ക് കുറച്ച് കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കാം ചിക്കൻ തോരൻ റെഡി.

You might also like

Leave A Reply

Your email address will not be published.