ട്വന്റി 20 ലോകകപ്പ് – ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

0

ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. കോച്ച്‌ രവിശാസ്ത്രി, വിരാട് കോലി എന്നിവരുമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും സെലക്ടര്‍മാരുടെ പ്രഖ്യാപനം. ട്വന്‍റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്താല്‍ ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പുള്ളവര്‍ ഇവരാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, മധ്യനിരയില്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുമ്ര, സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഈ എട്ട് പേര്‍ക്ക് പുറമേ മൂന്ന് റിസര്‍വ്വ് താരങ്ങള്‍ അടക്കം 10 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്.ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ ആശങ്കയില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും അവസരം ഉറപ്പാണ്. മൂന്നാം ഓപ്പണറാകാന്‍ ശിഖര്‍ ധവന്‍, പൃഥ്വി ഷാ എന്നീ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ തമ്മിലാണ് മത്സരം. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും പ്രതീക്ഷയുണ്ട്.
ജസ്‌പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് ഷമി, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍, ചേതന്‍ സക്കരിയ എന്നിവരാണ് പരിഗണനയില്‍. നാല് പേസര്‍മാര്‍ എങ്കിലും അന്തിമ പതിനഞ്ചില്‍ എത്തിയേക്കും. എക്‌സ്‌ട്രാ സ്‌പിന്നറായി രാഹുല്‍ ചഹറോ, വരുണ്‍ ചക്രവര്‍ത്തിയോ യുഎഇയിലെത്താനും സാധ്യതയുണ്ട്.

You might also like

Leave A Reply

Your email address will not be published.