സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്ബര്‍ ജേഴ്സി അരമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നത് എട്ട് ലക്ഷം ജേഴ്സികളെന്ന്

0

മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്സി വിറ്റുതീര്‍ന്നത്. 832,000 ജേഴ്സികള്‍ വിറ്റു പോയതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ജേഴ്സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയപ്പോള്‍ 520,000 ജേഴ്സികള്‍ വിറ്റുപോയിരുന്നു. ആ റെക്കോര്‍ഡാണ് മെസി പഴങ്കഥയാക്കിയത്. രണ്ടു വര്‍ഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. മെസിക്കായുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ മെസി-നെയ്മര്‍-എംബാപ്പെ ത്രയത്തിന്റെ പ്രകടനങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം.

You might also like

Leave A Reply

Your email address will not be published.