റാമോസിനെ കെട്ടിപ്പിടിച്ച്‌​ മെസ്സി… സൂപ്പര്‍ താരമെത്തിയതോടെ പി.എസ്​.ജി ഡ്രസിങ്​ റൂമിലും ആവേശം

0

ലാലിഗയിലെ തന്‍റെ എതിരാളിയായിരുന്ന സെര്‍ജിയോ റാമോസ്​ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം മെസ്സി വ്യാഴാഴ്ച പരിശീലനം നടത്തി. ​പി.എസ്​.ജി താരങ്ങള്‍ക്കൊപ്പം താരം ഡ്രസിങ്​ റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ്​ ഇന്‍സ്റ്റഗ്രാമില്‍ പങ്കു​വെച്ചിട്ടുണ്ട്​. ബദ്ധശത്രുക്കളായിരുന്ന മെസ്സിയെ കെട്ടിപ്പിടിച്ചാണ്​ റാമോസ്​ സ്വാഗതം ചെയ്യുന്നത്​. ഇരുവരും കുശലം പറയുന്നതും വിഡിയോയില്‍ കാണാം.

https://www.instagram.com/p/CSerg0koj68/?utm_source=ig_embed&utm_campaign=embed_video_watch_again

ലാലിഗയുടെ സാ​മ്ബ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങളെ തുടര്‍ന്നാണ്​ കുട്ടിക്കാലം തൊട്ട്​ പന്തു തട്ടുന്ന ബാഴ്​സ വിടാന്‍ മെസ്സി നിര്‍ബന്ധിതനായത്​. ശേഷം ബാഴ്​സയിലെ പഴയ കൂട്ടുകാരന്‍ നെയ്​മറടക്കമുള്ളവര്‍ അണിനിരക്കുന്ന പി.എസ്​.ജിയാണ്​ മെസ്സി തന്‍റെ ക്ലബായി തെരഞ്ഞെടുത്തത്​.രണ്ടുവര്‍ഷത്തേക്കാണ്​ കരാര്‍. മെസ്സി എത്തിയതോടെ പി.എസ്​.ജിയുടെ ഔദ്യോഗിക ക്ലബ്​ സ്​റ്റോറുകളിലെല്ലാം വന്‍ തിരക്കാണ്​. മെസ്സിയുടെ 30ാം നമ്ബര്‍ ജഴ്​സിയെല്ലാം ചൂടപ്പം പോലെയാണ്​ വിറ്റുപോകുന്നത്​.

You might also like

Leave A Reply

Your email address will not be published.