പ്ലസ്‌വണ്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷക്കും വാര്‍ഷിക പരീക്ഷക്കും ഇടയില്‍ അകലം ഒരുദിവസം മാത്രം

0

പരീക്ഷ മാതൃക പരിചയപ്പെട്ടിട്ട്​ പഠനം ക്രമീകരിക്കാന്‍ പോലും സമയം നല്‍കാതെ വാര്‍ഷിക പരീക്ഷ നടത്തി ചടങ്ങുതീര്‍ക്കുകയാണെന്നാണ്​ വിദ്യാര്‍ഥികളുടെ ആ​രോപണം.മാത്രമല്ല, 120 മാര്‍ക്കി​െന്‍റ ചോദ്യം തന്ന്​ 60 മാര്‍ക്കി​െന്‍റ പാറ്റേണ്‍ മാറ്റി പരീക്ഷ കര്‍ശനമാക്കിയാണ്​ എത്തുന്നതെന്നത്​ ആശങ്കക്കിടയാക്കുന്നു. വാര്‍ഷിക പരീക്ഷയെഴുതാന്‍ മാത്രമാണ്​ നാലര ലക്ഷത്തോളം പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ ആദ്യമായി സ്‌കൂളിലെത്തുന്നത്​. സെപ്റ്റംബര്‍ ആറുമുതല്‍ നടക്കുന്ന പരീക്ഷക്ക്​ മുന്നോടിയായി ഓണ്‍ലൈനില്‍ പഠിച്ച കുട്ടികളില്‍ മൂന്നിലൊന്നിനും സിലബസ് പൂര്‍ണമായി പരിചയപ്പെടാനായിട്ടില്ല. നെറ്റ്​വര്‍ക്ക് കവറേജിനു പുറത്തായിരുന്നു നല്ലൊരുവിഭാഗം കുട്ടികളുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.ചൊവ്വാഴ്​ച ഓണ്‍ലൈനായാണ്​ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ നടക്കുന്നത്. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ്​ ചെയ്ത് വീട്ടിലിരുന്നു പരീക്ഷയെഴുതാനാണ് നിര്‍ദേശം. മോഡല്‍ പരീക്ഷ നടത്തി എന്നുവരുത്തിത്തീര്‍ക്കാനുള്ള നടപടി അപലപനീയമാണെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. ദിവസവും അഞ്ചര മണിക്കൂര്‍ മോഡല്‍ പരീക്ഷ എഴുതേണ്ടിവരുന്ന ദുരിതാവസ്ഥയിലാണ് കുട്ടികള്‍. മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നതോടെ പഠിച്ച കാര്യങ്ങള്‍ ശരിയാണോ എന്നുവിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരമില്ല. മൂല്യനിര്‍ണയം നടത്താനോ മാര്‍ക്കുകള്‍ കുട്ടികളെ അറിയിക്കാനോ അധ്യാപകര്‍ക്കും ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.

മാനസിക സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി സമൂഹം

35 ശതമാനത്തോളം വിദ്യാര്‍ഥികള്‍ നെറ്റ്​വര്‍ക്ക്​​ കവറേജിന്​ പുറത്താണെന്ന്​ സര്‍വേ ഫലത്തില്‍ തെളിഞ്ഞിരുന്നു. അതിനാല്‍ നല്ല വിഭാഗം വിദ്യാര്‍ഥികള്‍ക്ക്​ അന്യമായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍. അവ​രുടെ പഠനം വിക്​ടേഴ്​സ്​ ക്ലാസിലൊതുങ്ങി. ആദിവാസികള്‍, ദലിതര്‍, പിന്നാക്കക്കാര്‍ എന്നിവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ തുടങ്ങിയ ഹോസ്​റ്റലുകള്‍ പോലും തുറക്കാത്ത സാഹചര്യത്തില്‍ അവരെ പൊതുധാരയില്‍നിന്നുള്ള മാറ്റി നിര്‍ത്തലാകും ഇപ്പോഴത്തെ പരീക്ഷണമെന്നാണ്​ ആരോപണം. തിരക്ക്​ പിടിച്ചുനടത്തുന്ന പരീക്ഷയെത്തുടര്‍ന്ന്​ വിദ്യാര്‍ഥികള്‍ മാനസിക സംഘര്‍ഷത്തിലാണെന്ന്​ അധ്യാപകര്‍ പ​റയുന്നു.

പരീക്ഷയെക്കുറിച്ച്‌​… നോ െഎഡിയ

എസ്.എസ്.എല്‍.സിയില്‍നിന്ന് തികച്ചും വിഭിന്നമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ. 40 വിഷയ കോമ്ബിനേഷനുകളിലായി 53 വിഷയങ്ങളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കാനുള്ളത്. റെയര്‍ സബ്​ജക്​ടുകള്‍ എന്നറിയപ്പെടുന്ന സൈക്കോളജി, ജേണലിസം, സ്​റ്റാറ്റിസ്​റ്റിക്‌സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജിയോളജി, ആന്ത്രപ്പോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയിട്ടുമില്ല. പുതിയ പാറ്റേണിലുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് അപരിചിതമാണ്. 120 മാര്‍ക്കി​െന്‍റ ചോദ്യം തന്ന്​ 60 മാര്‍ക്കി​െന്‍റ പാറ്റേണ്‍ മാറ്റി ഓരോ വിഭാഗങ്ങളാക്കി നിശ്ചിത എണ്ണം എഴുത​ിയേ തീരൂവെന്ന രീതിയിലാണ്​ പരീക്ഷപേപ്പര്‍. ചോയ്​സില്ലാത്ത എ സെക്​ഷന്‍ ചേദ്യങ്ങള്‍ കൂടി വരുന്നതോടെ എല്ലാ വിഭാഗങ്ങളും ഹൃദിസ്ഥമാക്കേണ്ട അവസ്ഥയിലാണ്​ വിദ്യാര്‍ഥികള്‍.

അല്‍പം സമയമാണ്​ വേണ്ടത്

പരീക്ഷ നടത്തി ചടങ്ങുതീര്‍ക്കുകയല്ല, അല്‍പം സമയം നല്‍കി വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറക്കുക എന്നതാണ്​ വേണ്ടതെന്ന്​ അധ്യാപകര്‍ പറയുന്നു. മാതൃക പരീക്ഷ നടത്തി വാര്‍ഷിക പരീക്ഷക്ക്​ മുമ്ബ്​ അല്‍പം സമയം വേണം. രണ്ടാഴ്​ചയെങ്കിലും സ്​കൂളിലെത്തി അധ്യാപകരെ കണ്ട്​ സംശയ നിവാരണം നടത്താന്‍ സമയം ആവശ്യമാണ്​. മാര്‍ച്ചില്‍ രണ്ടാംവര്‍ഷ വാര്‍ഷിക പരീക്ഷക്ക്​ വേണ്ടിയാണ്​ വേഗത്തില്‍ ആദ്യവര്‍ഷ പരീക്ഷ തീര്‍ക്കുന്നത്​ എന്നതാണ്​ വിദ്യാഭ്യാസ വകുപ്പ്​ അധികൃതരുടെ ന്യായം. എന്നാല്‍, അല്‍പം നീണ്ടുപോയാലും വിദ്യാര്‍ഥികള്‍ക്ക്​ സൗകര്യപ്രദമായ സമയം കൊടുക്കണമെന്ന്​ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

You might also like

Leave A Reply

Your email address will not be published.