ജോണ്‍ സീന ഫോളോബാക്ക് ചെയ്‌ത സന്തോഷം പങ്കുവെച്ച്‌ സംവിധായകന്‍ നിര്‍മല്‍

0

ലോകമെമ്ബാടും അറിയപ്പെടുന്ന ഡബ്ല്യൂ. ഡബ്ല്യൂ. ഇ. റസ്ലിങ് താരം ഇന്ന് ഹോളിവുഡ് സിനിമകളിലെയും നിറസാന്നിധ്യമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യണും ട്വിറ്ററില്‍ 13 മില്യണും ഫോളോവെഴ്സുള്ള അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ കൂടെ മലയാളി യുവ സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസും ഉണ്ട്.ജോണ്‍ സീന തന്നെ ഫോളോ ചെയ്യുന്ന കാര്യം നിര്‍മല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. നിര്‍മലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ. “ജോണ്‍ സീനയ്ക്ക് നന്ദി; നിങ്ങള്‍ എന്നെ ഫോളോ ചെയ്തതില്‍ വളരെ സന്തോഷം. താങ്കള്‍ കാരണം എന്റെ ബാല്യകാലം വളരെ മനോഹരമായിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ ഭാവിയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ച്‌ ഫോളോ ചെയ്താല്‍ തങ്ങളുടെ സെലിബ്രിറ്റി പദവി നഷ്ടപ്പെടുമെന്നാണ് ഇവിടുത്തെ സെലിബ്രിറ്റികള്‍ കരുതുന്നത് !!!”.വയനാട്ടിലെ കാവുംമന്ദത്ത് ബേബി പി.കെ. ലില്ലി ബേബി എന്നിവരുടെ മകനായ നിര്‍മല്‍ 2016 ല്‍ സംവിധാനം ചെയ്ത ‘മിറര്‍ ഓഫ് റിയാലിറ്റി’, ‘മാറ്റം: ദി ചേഞ്ച്’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ 2020 ല്‍ ആമസോണ്‍ പ്രൈമിലും ആപ്പിള്‍ ടി വി യിലും റിലീസ് ചെയ്തിരുന്നു. അവ ചില ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജിലെ ബിരുദ പഠനത്തിന് ശേഷം ഗ്രോടെക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനില്‍ ഫിലിം എഡിറ്റിങ്ങില്‍ ഡിപ്ലോമ നേടിയ നിര്‍മല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രാക്ടീസ് ചെയ്യുകയും, അവിടെ വെച്ച്‌ ധാരാളം സിനിമയുടെ ഭാഗമാവുകയും ചെയ്തു.2019 ല്‍ റിലീസ് ചെയ്ത കലിപ്പ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിര്‍മല്‍ ചില സിനിമകള്‍ക്ക് പി. ആര്‍. ഓ. ജോലികളും പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. വയനാട്ടിലെ സ്വര്‍ണ്ണ ഖനന ചരിത്രത്തെ പ്രമേയമാക്കി ‘തരിയോട്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിലൂടെയാണ് നിര്‍മല്‍ ശ്രദ്ധ നേടിയത്. ഹോളിവുഡില്‍ നിന്നടക്കമുള്ള അവാര്‍ഡുകള്‍ നേടിയ ഡോക്യുമെന്ററിയുടെ സിനിമാറ്റിക് റീമേക്കും നിര്‍മല്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന റീമേക്കില്‍ ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.ജോണ്‍ സീനയെ കൂടാതെ ക്രിസ്റ്റഫര്‍ എം. കുക്ക്, ടിം എബെല്‍, ടോം സിക്സ്, ജെയിംസ് ജെ ബ്രൈഹന്‍, മൈക്കിള്‍ ബെയ്‌ലി സ്മിത്ത് തുടങ്ങി നിരവധി ലോകോത്തര താരങ്ങള്‍ നിര്‍മലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’ ആണ് നിര്‍മലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിരവധി വിദേശ സിനിമാ താരങ്ങള്‍ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍തന്നെ റിലീസ് ചെയ്യും.

You might also like

Leave A Reply

Your email address will not be published.