കേരളത്തിന്റെ 20 ലക്ഷം വരുന്ന ധീവര സമൂഹത്തിന്റെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ധീവര ട്രസ്റ്റ്

0

കേരളത്തിന്റെ 20 ലക്ഷം വരുന്ന ധീവര സമൂഹത്തിന്റെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, സമുദായത്തിന്റെ രാഷ്ട്രീയ, സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ കൈവരിക്കേണ്ട നേട്ടവും, വളർച്ചയും ലക്ഷ്യമിട്ടുകൊണ്ടും ,

റിട്ടയേർഡ് ജഡ്ജി മുതൽ ഭരണസിരാ കേന്ദ്രങ്ങളിൽ സ്തുത്യര്ഹ സേവനം അനുഷ്ഠിച്ച ഒരു കൂട്ടം പ്രതിഭകൾ,

പ്രൊഫെഷണലുകൾ സാധാരണക്കാർ എന്നിവരെയൊക്കെ ഒരു ചരടിൽ കോർത്തിണക്കി ഒരു വർഷം മുൻപ് മാത്രം രൂപീകൃതമായ സംഘടനയാണ് ധീവര ട്രസ്റ്റ്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായി തമ്പുരാട്ടി ഉൽഹാടനം നിർവഹിച്ച ട്രസ്റ്റ് , ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിർദ്ധനരായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം,

രോഗികൾക്കുള്ള സമാശ്വാസ സഹായം, കലാകാരന്മാർക്കുള്ള പ്രോത്സാഹനം, പ്രകൃതിയും മനുഷ്യനും പരസ്പ്പരം അറിഞ്ഞു പ്രവർത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയെ തൊട്ടുണർത്തിയ ബഹു: ചെയർമാൻ അഡ്വ പ്രവീൺ മുൻകൈ എടുത്തു നടപ്പാക്കിയ കടൽ കയറ്റ പ്രതിരോധ മരം ആയ ബുള്ളെറ്റ് വുഡ് വച്ചുപിടിപ്പിക്കൽ,

മാനേജിങ് ട്രസ്റ്റീ ശ്രീ സുധിരഞ്ജൻ മുൻകൈ എടുത്തു നടപ്പാക്കിയ, പാവപ്പെട്ടവർക്കുള്ള ഓണക്കിറ്റ് വിതരണം എന്നിവ ട്രസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന ചെറിയ ഒരിടപെടൽ മാത്രം. നീതി ആയോഗിന്റെ അംഗീകാരം വാങ്ങി എടുക്കുക ഉൾപ്പടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ വ്യവസ്ഥാപിത മാർഗത്തിൽ കൂടി നിരന്തരം ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ട്രസ്റ്റ് ചെയർമാന്റെ പ്രവർത്തനവും,

അതിനു ആരോഗ്യകരമായ തരത്തിൽ പുന്തുണയും പ്രോത്സാഹനവും നടത്തുന്ന മാനേജിങ് ട്രസ്റ്റിയുടെ പ്രവർത്തനവും വളരെ ശ്ലാഹനീയം തന്നെ.. സാമൂഹ്യ ക്ഷേമ സമിതി കൺവീനർ ശ്രീ സുരേഷ് അയ്യത്താന്റെ ആശയമായ ,

ട്രസ്റ്റിന് വേണ്ടി മാത്രമായി ഒരു കമ്മീഷനെ… വൈക്കണമെന്ന പ്രാധാന്യത്തോടുകൂടി 28 ഡിമാന്റുകൾ ഉൾപ്പെടുന്ന ഒരു “അവകാശ പത്രിക ” ഈ മാസം 4ആം തിയതി ബഹു:മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമക്ഷം ചെയർമാൻ അഡ്വ പ്രവീൺ ,മാനേജിങ് ട്രസ്റ്റി ശ്രീ സുധിരഞ്ജൻ, സാമൂഹ്യ ക്ഷേമ സമിതി കൺവീനർ ശ്രീ സുരേഷ് അയ്യത്താൻ എന്നിവർ ചേർന്ന് സമർപ്പിക്കുകയുണ്ടായി.

ട്രസ്റ്റിന്റേതായിട്ടു വെബ് സൈറ്റ് പുറത്തിറക്കുവാൻ ഉള്ള നടപടി ക്രമങ്ങൾ ചെയർമാന്റെ കാർമികത്വത്തിൽ തകൃതിയായി നടന്നുവരുന്നു..

കൂടാതെ കേരളത്തെ കായലരികത്തു വലയെറിഞ്ഞു കുളിരു കോരിപ്പിച്ച യശശരീരനായ സംഗീത സംവിധാന വിസ്മയം ശ്രീ കെ രാഘവൻ മാസ്റ്റർക്ക് ആദരം അർപ്പിക്കുന്നതിനു വേണ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഒരു സംഗീത സപര്യയും,

അതോടൊപ്പം വളർന്നുവരുന്ന കലാകാരന്മാർക്ക് വേണ്ടി കൊടുക്കുന്ന പ്രോത്സാഹനവും ട്രസ്റ്റിന്റെ ആലോചനയിൽ നടന്നുവരുന്നു…മാനേജിങ് ട്രസ്റ്റി ജെ സുധിരഞ്ജൻ 8289986750

You might also like

Leave A Reply

Your email address will not be published.