താലിബാന്റെ കണ്ണില്‍പ്പെടാതെ രാജ്യം ഉപേക്ഷിച്ച് സുരക്ഷിത രാജ്യങ്ങളിലെത്തിയ പലരും സന്തോഷം പങ്കുവച്ചിരുന്നു.അഫ്ഗാനില്‍ നിന്ന് ബെല്‍ജിയത്തില്‍ വിമാനം ഇറങ്ങിയതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അഫ്ഗാന്‍ ബാലികയുടെ അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.ബെല്‍ജിയത്തിലെ മെല്‍സ്ബ്രോക്ക് സൈനിക വിമാനത്താവളത്തില്‍ തന്‍റെ കുടുംബത്തോടൊപ്പം ഇറങ്ങിയ ഒരു അഫ്ഗാന്‍ പെണ്‍കുട്ടി തുള്ളിച്ചാടുന്ന ചിത്രമാണ് ഇത്.
റോയിട്ടേഴ്സ് ജേര്‍ണലിസ്റ്റ് ജൊഹാന ജെറോണ്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. അഫ്ഗാനിസ്ഥാനികള്‍ കൂട്ടത്തോടെ സൈനിക വിമാനത്താവളത്തില്‍ എത്തുന്നതും ആള്‍ക്കൂട്ടത്തിനിടയില്‍, കുട്ടി തന്റെ ജന്മനാടിന്റെ ഭീകരതയില്‍ നിന്ന് ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴിയില്‍ തുള്ളിച്ചാടുന്നതും കാണാം.മറ്റൊരു ചിത്രത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി തനിച്ചായി വിശാലമായ ശൂന്യമായ ടാര്‍മാക്കില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതും, ഒരു ബാഗ് തോളില്‍ വഹിക്കുന്നതും മറ്റൊന്ന് കയ്യില്‍ വഹിക്കുന്നതും കാണാം.മറ്റ് മിക്ക രാജ്യങ്ങളെയും പോലെ, ബെല്‍ജിയവും കാബൂളിലേക്ക് സൈനികരെ അയച്ചു, അവരോടൊപ്പം ജോലി ചെയ്യുന്ന കുറച്ച് അഫ്ഗാനികളെയും അവരുടെ പൗരന്മാരെയും ഒഴിപ്പിച്ചു.