ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ ബ്രസീല്‍ ആരാധകരുടെ ചങ്ക് തുളച്ചപ്പോള്‍ ഫൈനലിന് മുന്‍പ് ബ്രസീല്‍ നായകന്‍ നെയ്‌മര്‍ നടത്തിയ വെല്ലുവിളി കൂടിയാണ് പാഴായത്.അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ എതിരാളികളായി വേണമെന്നും ഫൈനലില്‍ അവരെ തോല്‍പ്പിച്ച് കപ്പടിക്കുമെന്നും നെയ്‌മര്‍ പറഞ്ഞിരുന്നു. എന്നാല്‍ നെയ്‌മറുടെ പ്രതികരണത്തോട് നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു മെസ്സി നല്‍കിയ മറുപടി.