ശുചിത്വം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത കൊവിഡ് കാലത്ത് കൂടുതല്‍ ഉയര്‍ന്ന് കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ ലോകമെമ്ബാടുമുള്ള പത്ത് പേരില്‍ മൂന്ന് പേര്‍ക്ക് വീടുകള്‍ക്കുള്ളില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാന്‍ പോലും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം മൂലം കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൈകഴുകല്‍.എന്നിട്ടും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്ബുതന്നെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതമനുഭവിക്കുകയാണെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റിയേറ്റ ഫോര്‍ കൂട്ടിച്ചേര്‍ത്തു.2016 -2020 റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ കുടിവെള്ളം ശരിയായ രീതിയില്‍ ലഭിച്ചിരുന്നവര്‍ 70 ശതമാനത്തില്‍ നിന്ന് 74 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ശരിയായ രീതിയില്‍ സാനിറ്റൈസേഷന്‍ 47 ല്‍ നിന്നും 54 ആയി ഉയര്‍ന്നു. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി നിലനില്‍ക്കുന്നത്.