മഞ്ഞപ്പാറ സൂര്യദേവ മഠം കുമ്പേര ആശ്രമത്തിലെ വിവിധ ആ തുര സേവന പ്രവർത്തന ഉൽഘാടനം ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി നിർവ്വഹിക്കുന്നു
മഞ്ഞപ്പാറ സൂര്യദേവ മഠം കുമ്പേര ആശ്രമത്തിലെ വിവിധ ആ തുര സേവന പ്രവർത്തന ഉൽഘാടനം ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി നിർവ്വഹിക്കുന്നു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് അമൃത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. ബൈജു, ബ്ലോക്ക് മെമ്പർ നൗഷാദ്, പഞ്ചായത്ത് മെമ്പർമാരായ ടോം കെ.ജോർജ് , അനിതകുമാരി , ആശ്രമംമഠാധിപതി ഷാജി കെ. നായർ എന്നിവർ സമീപം.
അന്നദാനം മഹാദാനം50-ാം നാൾ ആഘോഷിച്ചുതിരു:- കോവി ഡ് മഹാമാരി കാലത്ത് മുടങ്ങാതെ ആയൂർ മുതൽ കിളിമാനൂർ വരെ 100 ലേറെ നിർദ്ധനർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തതിന്റെ ആഘോഷം മഞ്ഞപ്പാറ സൂര്യദേവ മഠം കുമ്പേര ആശ്രമത്തിൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവ്വഹിച്ചു. മെമ്പർ ടോം കെ.ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സന്നദ്ധ സേവകർക്കുള്ള ഉപഹാരങ്ങൾ ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി സമർപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. ബൈജുവും ക്യാൻസർ രോഗികൾക്കുള്ള സഹായങ്ങൾ പഞ്ചായത്ത് മെമ്പർ അനിതകുമാരി , ബ്ലോക്ക് മെമ്പർ നൗഷാദ് എന്നിവർ നൽകി. പ്രവാസി ബന്ധു അഹമ്മദ്, സ്വപ്നകൂട് അഗതി മന്ദിരം സെക്രട്ടറി ഹാരീസ്, ശിൽപ്പികളായ ദിലീപ് ജനാർദ്ദനൻ , ബിനു ചന്ദ്ര സേനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുരേഷ് മഞ്ഞപ്പാറ, ഫാ: ആഷ്ബി, പനച്ചമൂട് ഷാജഹാൻ, അഡ്വ.സിബി, തെക്കൻ സ്റ്റാർ ബാദുഷ, ആശ്രമം മഠാധിപതി ഡോ: ഷാജി കെ. നായർ , കാര്യദർശി നീ തുഷാജി എന്നിവർ സംബന്ധിച്ചു. കുമ്പേര വിഗ്രത്തിന്റെ അനാഛാദനം ശ്രീലത നമ്പൂതിരി നിർവ്വഹിച്ചു.