വക്കം ഷാജഹാൻ അനുസ്മരണം 7 ന് തിരുവനന്തപുരത്ത്

0

ആതുര സേവന രംഗത്ത് പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ചു വന്നിരുന്ന വക്കം ഷാജഹാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ പ്രേം നസീർ സുഹൃത് സമിതി, ഗാന്ധി ഭവൻ, ഇൻഡോ-അറബ് സെന്റർ എന്നിവർ ജൂലൈ 7 ന് നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ വൈകുന്നേരം 5.30 ന് അനുസ്മരണം സംഘടിപ്പിക്കുന്നു.

മന്ത്രി ചിഞ്ചു റാണി ഉൽഘാടനം ചെയ്യും. ഡോ: പുനലൂർ സോമരാജൻ, കടയറ നാസർ, ഇ .എം. നജീബ്, എം.എസ്. ഫൈസൽ ഖാൻ, ഡോ: കായംകുളം യൂനുസ്,കലാ പ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, സബീർ തിരുമല, മനോഹരൻ നായർ , സി.ബി. ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.