ദൃശ്യം സീരീസിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം അടുത്ത ത്രില്ലര്‍ ചിത്രവുമായി എത്തുന്നു

0

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ട്വല്‍ത്ത് മാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്.

https://www.facebook.com/photo.php?fbid=361185715374700&set=a.260763362083603&type=3

ത്രില്ലര്‍ തന്നെയാകും ട്വല്‍ത്ത് മാന്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വി എസ് വിനായക് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കുന്നു.മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ റാമിന് ശേഷമാകും ട്വെല്‍ത്ത് മാന്‍ ആരംഭിക്കുക. ബ്രോ ഡാഡി, എംപുരാന്‍ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’, പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉടന്‍ റിലീസ് ചെയ്യും.

You might also like

Leave A Reply

Your email address will not be published.