കൊറോണ വൈറസ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

0

പുതിയ കോവിഡ് വകഭേദങ്ങളായ കാപ്പയും, ഡെല്‍റ്റയും ലോകമെങ്ങും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്.”ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്ബാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച്‌ കഴിഞ്ഞു” അദ്ദേഹം പറഞ്ഞു.ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. വാക്സിന്‍ സ്വീകരിച്ചതുകൊണ്ട് മൂന്നാം തരംഗം നേരിടാനാകില്ലെന്നും, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കര്‍ശനമായി പിന്തുടര്‍ന്നാല്‍ മാത്രമേ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തുടര്‍ച്ചയായി നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.10 ആഴ്ചത്തോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. എന്തായാലും ജനങ്ങള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

You might also like

Leave A Reply

Your email address will not be published.