കഴിഞ്ഞ കുറേ നാളുകളായി ഡീസലിനും പെട്രോളിനും നിരന്തരം വില വർധിക്കുകയാണ്. ഇത് ചോദ്യം ചെയ്യാനും സാധാരണക്കാരനെ സഹായിക്കാനും ആരും മെനകെട്ടട്ടില്ല.ഇതിന്റെയൊക്കെ പ്രത്യാഘാതം ഏൽക്കേണ്ടി വരുന്ന ഒരു വിഭാഗം ഉണ്ട്, ടാക്സി ക്കാരും ഓട്ടോ തൊഴിലാളികളും. അവരുടെ ഒതുക്കിപ്പിടിച്ച നൊമ്പരങ്ങൾ ആരും അറിഞ്ഞില്ല. അറിഞ്ഞെങ്കിലും ഇവർ അസംഘടിതരാണെന്ന് ഏവർക്കും അറിയാം. എന്നാൽ ഇവരെ ഉപയോഗപ്പെടുത്തിയുള്ള പലരും അവരുടെ അവശതകൾ അവഗണിക്കുകയായിരുന്നു. സ്ഥിരം തൊഴിലാളികൾക്കായി പണി മുടക്കാനും ജയ് വിളിക്കാനും ഇവരെ ഉപയോഗിക്കാത്തവർ ആരുമില്ല. ദിവസക്കൂലി കാരായ ഇവരുടെ തൊഴിൽ നഷ്ടപ്പെടുത്തുക വഴി അവരുടെ അന്നത്തെ അന്നം മുട്ടുകയാണ്. അതും സ്ഥിരം തൊഴിലാളികൾക്ക് വേണ്ടി, അങ്ങിനെ ജീവിതത്തിൽ എവിടെയും എത്തപ്പെടാൻ കഴിയാത്ത ഈ തൊഴിലാളികളെ കൂടുതൽ ലാഭകരം എന്നും പ്രകൃതി സൗഹൃദം എന്നും വിലക്കുറവ് എന്നും ആറു വർഷത്തേക്ക് വില കൂടില്ല എന്നും വിശ്വസിപ്പിച്ച് സിഎൻജി വണ്ടികൾ എടുക്കാൻ പ്രേരിപ്പിച്ചു. കുറെ പേർ B6 കാറ്റഗറി എന്നും ലാഭകരം എന്ന് വിശ്വസിപ്പിച്ച് സിഎൻജി വണ്ടികൾ എടുത്തവർ ഇപ്പോൾ അവതാളത്തിൽ ആയിരിക്കുകയാണ്. ആവശ്യത്തിന് പമ്പുകൾ ഇല്ല, ഓട്ടം തീരെ ഇല്ലാത്ത ഇപ്പോഴത്തെ ഈ അവസ്ഥയിലും ടാക്സ് അടക്കുന്നതിനോ, ടെസ്റ്റ് നടത്തുന്നതിനോ, പുതുക്കുന്നതിനോ, ലൈസൻസ് പുതുക്കുന്നതിനോ, ഒരു ദിവസത്തെ ആനുകൂല്യം പോലും ലഭിക്കുന്നില്ല. സിസി അടക്കാനും കുടുംബം പുലർത്താനും ഏറെ പാടുപെടുമ്പോൾ ഇടുത്തീപോലെ മറ്റൊരു പ്രശ്നം, ഗ്യാസ് ടാങ്കുകൾ കാലിബർ ചെയ്യണം. ഇത് ചെയ്തില്ലെങ്കിൽ പമ്പുകളിൽ ഗ്യാസ് നിറച്ചുതരില്ലെന്നു ബോർഡ് വെച്ചിരിക്കുന്നു ചിലയിടങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എത്ര കഷ്ടപ്പെട്ട് ആണെങ്കിലും ഇത് ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്. പക്ഷേ എവിടെ എങ്ങനെ??????…… എന്ന ചോദ്യത്തിന് ഉത്തരമില്ല.കേരളത്തിൽ ഇങ്ങനെയൊരു സംവിധാനം ഇല്ല. ഇപ്പോൾ വടക്കെ ഇന്ത്യയിൽ ആന്ധ്രപ്രദേശ്ത്തും മറ്റും ഇത് ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. അതിന് തയ്യാറായാൽ അതിന്റെ ചിലവ് 4500 രൂപയാണ് മാത്രമല്ല 10,15 ദിവസം എങ്കിലും കാലതാമസം ഉണ്ടാകും സിലിണ്ടർ കാലിബർ ചെയ്യാൻ. ഇതൊക്കെ പറയാൻ നമുക്ക് വേദികൾ ഇല്ല.ഈ കാര്യം അറിഞ്ഞവരും അറിഞ്ഞതായി നടിക്കുന്നില്ല. വാഹന ദല്ലാളന്മാർ ഇതിനൊരു സംവിധാനം ചെയ്യേണ്ടതല്ലേ?അല്ലെങ്കിൽ നമ്മുടെ സർക്കാർ. അതിനാൽ ഈ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണുന്നതിനും ഉന്നതങ്ങളിൽ ഈ പ്രശ്നം എത്തിക്കുന്നതിനും ഇത് വായിക്കുന്നയെവരും ഷെയർ ചെയ്യണം. എന്ന് അഭ്യർത്ഥിക്കുന്നു.സ്ഥിരം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പണിമുടക്കുംപോൾ കൂലിയും വേലയും നഷ്ടപ്പെടുത്തുന്നവർ ആണ് നമ്മൾ.നമ്മുടെ ആവശ്യങ്ങളിൽ നമ്മളല്ലാതെ ഇടപെടലുകൾ നടത്താൻ ആരുമില്ല.ആയതിനാൽ സഹകരണമാണ് നമുക്ക് വേണ്ടത്. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും ഇത് മാക്സിമം ഷെയർ ചെയ്യണം നിങ്ങളുടെ എല്ലാവരുടെയും സ്റ്റാറ്റസുകളിലും മറ്റും ഇട്ട് ഇത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.