കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 723 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 88 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 4,02,728 ആയി ഉയര്‍ന്നു.723 മരണങ്ങളില്‍ 306 എണ്ണവും മഹാരാഷ്ട്രയിലാണ്.രാജ്യത്ത് ഇന്നലെ 39,796 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,05,85,229 ആയി.നിലവില്‍ 4,82,071 പേര്‍ മാത്രമേ ചികിത്സയിലുള്ളു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,352 പേരാണ് രോഗമുക്തി നേടിയത്. 97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 35,28,92,046 ഡോസ് വാക്‌സിനുകള്‍ നല്‍കി.