ഇനിമുതല്‍ ഗോവന്‍ യാത്ര പഴയപോലെ എളുപ്പമല്ല

0

തുടര്‍ന്ന് കൊവിഡ്‌ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സഞ്ചാരികളുടെ വന്‍ ഒഴുക്കാണുണ്ടായത്. ഇതോടെ ഗോവയിലും തിരക്ക് വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കയ്യില്‍ കരുതണം. പൂര്‍ണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ക്ക് ആവശ്യമാണെന്ന് ഗോവന്‍ സര്‍ക്കാര്‍ അറിയിച്ചു. കൊവിഡിന്റെ വ്യാപനം മൂലം ഏറ്റവും അധികം സാമ്ബത്തിക നഷ്ടം നേരിട്ട ഗോവ ടൂറിസം മേഖലയെ വീണ്ടും തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.ഗോവയിലേക്ക് പ്രവേശിക്കുന്ന പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ജോലിക്കാര്‍, ബിസിനസ് ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങുന്ന ഗോവന്‍ പൗരന്മാര്‍ക്കോ ഗോവയിലേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ജൂലൈ രണ്ടിനാണ് കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് ഗോവ സഞ്ചാരികള്‍ക്കായി തുറന്നത്. ആദ്യം ഗോവയിലേക്ക് യാത്ര ചെയ്യുന്നതിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് ഗോവന്‍ സര്‍ക്കാര്‍ പുതിയ നിയമം കൈക്കൊണ്ടത്.ഓഗസ്റ്റ് അഞ്ച് വരെയാണ് പുതിയ നിയമം. നിലവില്‍ ഗോവയില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നുണ്ട്. കാസിനോകളും ബാറുകളും രാത്രി 7 മണി മുതല്‍ രാവിലെ 7 വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

You might also like

Leave A Reply

Your email address will not be published.