സംസ്​ഥാന ബജറ്റ് സാര്‍വജന ക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

0

 കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രായോഗിക നി​ര്‍ദേശങ്ങളാണ്​ ബജറ്റിലുള്ളത്​. ആരോഗ്യ മേഖലക്ക് നല്‍കുന്ന ഊന്നല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക വായ്​പാ പദ്ധതി ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്ക് ആശ്വാസമേകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ക്ക് സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുന്ന നടപടികള്‍ പ്രശംസനീയമാണ്.പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയതും ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.