സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

0

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ജൂണ്‍ 18 വരെയാണ് നീട്ടിയത്. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നേരത്തെ ആദിവാസി മലയോര മേഖലകളില്‍ വേണ്ടത്ര പഠന സൗകര്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായിട്ടാണ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ റണ്‍ നീട്ടിയത്. പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ നടക്കുക. ജൂണ്‍ 21 മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും.പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 പുനഃസംപ്രേഷണം ചെയ്യും. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.