സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണില്‍ നിലവിലെ ഇളവുകള്‍ക്കു പുറമേ വെള്ളിയാഴ്ച്ച കൂടുതല്‍ ഇളവുകള്‍

0

എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായിരിക്കും. ശനിയും ഞായറും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം അനുവദിക്കും.

നാളത്തെ കൂടുതല്‍ ഇളവുകള്‍ :

കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെയും തുടരും. മുന്‍പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.വാഹന ഷോറൂമുകളില്‍ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മെയിന്റനന്‍സ്‌ ജോലിയാകാം. മറ്റു പ്രവര്‍ത്തനങ്ങളും വില്‍പനയും പറ്റില്ല.നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതല്‍ വൈകിട്ട്‌ 7 വരെ.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ പ്രവര്‍ത്തിക്കും.

You might also like

Leave A Reply

Your email address will not be published.