വാക്‌സിനും, മരുന്നുകളും ഇനി പറന്നെത്തും

0

വാക്‌സിനും, മരുന്നുകളും ഇനി പറന്നെത്തും കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരില്‍ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്. 30 മുതല്‍ 45 ദിവസം വരെ ഇത് നീണ്ടുനില്‍ക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രോട്ടില്‍ എയറോസ്‌പേസ് സിസ്റ്റംസിനാണ് ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ്(ബിവിഎല്‍ഒഎസ്) മെഡിക്കല്‍ ഡ്രോണുകളുടെ പരീക്ഷണ ചുമതല. വിദൂര സ്ഥലങ്ങളിലേക്ക് വാക്സിനും മരുന്നുകളും എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.2020 മാര്‍ച്ചിലാണ് ഈ പദ്ധതിക്ക് ഡിജിസിഎ അനുമതി നല്‍കിയത്. സുരക്ഷ സേവനങ്ങള്‍ ഹണിവെല്‍ എയ്‌റോസ്‌പെയ്‌സും നിയന്ത്രിക്കും. മെഡിസിന്‍ ഡെലിവറി പരീക്ഷണങ്ങള്‍ക്കായി മെഡ്‌കോപ്റ്റര്‍ ഡ്രോണിന്‍റെ രണ്ട് വേരിയന്‍റുകളാണ് ഉപയോഗിക്കുന്നത്. മെഡ്‌കോപ്റ്ററിന്‍റെ ചെറിയ പതിപ്പിന് ഒരു കിലോഗ്രാം ഭാരം വഹിച്ച്‌ 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മറ്റൊന്നിന് 12 കിലോമീറ്റര്‍ വരെ 2 കിലോഗ്രാം വഹിക്കാന്‍ കഴിയും.പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം

You might also like

Leave A Reply

Your email address will not be published.