കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,421 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കുറവില്ല. 24 മണിക്കൂറിനിടെ 3,921 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,74,305 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് നിലവില്‍ 2,95,10,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര് രോഗമുക്തരായി. ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,73,158 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,19,501 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.നിലവില്‍ 25,48,49,301 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.