രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു

0

91,702 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 3,403 പേരാണ് കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.തുടര്‍ച്ചയായ 28ആം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്.ഇന്നലെ 1,34,580 പേര്‍ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 11 ലക്ഷത്തോളമായി കുറഞ്ഞു. കൊവിഡ് രണ്ടാം തരം​ഗത്തില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടായിരത്തിലധികം കൊവിഡ് മരണമാണ് മാര്‍ച്ച്‌ ഒന്നിന് ശേഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകള്‍. 3,63,029 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ സ്ത്രീ-പുരുഷ അനുപാത്തില്‍ കേരളം മുന്നിലാണ്.അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പുറകിലാണെന്നും കണക്കുകള്‍.ദേശിയ അനുപാതമനുസരിച്ച്‌ 1,000 പുരുഷന്മാര്‍ വാക്സിനേഷന്‍ സ്വീകരിക്കുമ്ബോള്‍ 854 സ്ത്രീകള്‍ക്ക് മാത്രമാണ് ഷോട്ട് സ്വീകരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച്‌ വാക്‌സിന്‍ സ്വീകരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നില്ലെന്നാണ് കാണിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ ലിംഗ അനുപാതത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ വാക്‌സിന്‍ സ്വീകരിച്ചു. 1000 പുരുഷന്മാര്‍ക്ക് 1087 എന്നീ അനുപതത്തിലാണ് സ്ത്രീകള്‍ വാക്‌സിന്‍ സ്വീകരിച്ചത്. കേരളത്തെ കൂടാതെ ഛത്തീസ്ഘട്ടിലും സ്ത്രീകളാണ് കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്.അതേസമയം, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ട എന്നതുമായി ബന്ധപ്പെട്ട് മാര്‍​ഗനിര്‍ദേശം പുറത്തിറക്കി. 6 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഡോക്റുടെയോ രക്ഷിതാക്കളുടെയോ മേല്‍നോട്ടത്തില്‍ മാസ്ക് ഉപയോഗിക്കാം. 12 വയസ്സിനു മുകളിലുള്ളവര്‍ മുതിര്‍ന്നവരെ പോലെ തന്നെ മാസ്ക് ധരിക്കണം. 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുത് എന്നും നിര്‍ദേശത്തിലുണ്ട്. കുട്ടികളിലെ ഓക്സിജന്‍ നില പരിശോധിക്കാന്‍ സിക്സ് മിനുട്ട് വോക്ക് എന്ന പരിശോധന രീതിയും ഡിജിഎച്ച്‌എസ് നിര്‍ദേശിച്ചു.

You might also like

Leave A Reply

Your email address will not be published.