60 ദിവസത്തിനിടെ റിപ്പോര്‍ട്ടു ചെയ്തതില്‍ ഏറ്റവും കുറഞ്ഞ രോഗബാധാ നിരക്കാണിത്. തുടര്‍ച്ചയായ 10 ദിവസാമാണ് രോഗബാധ 2 ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.1,89,232 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. 5.62 ശതമാനമാണ് രോഗ നിര്‍ണയ നിരക്ക്. തുടര്‍ച്ചയായ പതിമൂന്നാം ദിനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയതലത്തിലെ രോഗമുക്തി നിരക്കില്‍ 93.67 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 14,77,799 രോഗികാളാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 2.69 കോടി പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി.രാജ്യത്ത് കോവിഡ് പരിശോധനകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. ഇതുവരെ 36.4 കോടി പരിശോധനകള്‍ നടത്തി. രാജ്യവ്യാപകമായി 23 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി.