പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

0

സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക.പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ നടത്തിപ്പില്‍ കേരളം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ചൊവ്വാഴ്ച അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.കോവിഡി കേസുകള്‍ ഉയര്‍ന്ന് വന്ന സമയത്തും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്താന്‍ കേരളത്തിന് കഴിഞ്ഞത് സംസ്ഥാനം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കും. കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

You might also like

Leave A Reply

Your email address will not be published.