നികുതിദായകര്‍ മറക്കാന്‍ പാടില്ലാത്ത ജൂണിലെ ചില പ്രധാന തീയതികള്‍

0

2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടിഡിഎസ് ഫയല്‍ ചെയ്യേണ്ട അവസാന തീയതിയാണ് നീട്ടിയത്. സര്‍ക്കുലര്‍ അനുസരിച്ച്‌ ടിഡിഎസ് ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 30ലേയ്ക്കാണ് നീട്ടിയിരിക്കുന്നത്. നേരത്തെ, ടിഡിഎസ് ഫയല്‍ ചെയ്യേണ്ടത് മെയ് 31 ആയിരുന്നു. ടിഡിഎസ് ഫയല്‍ ചെയ്യേണ്ടവര്‍ക്ക് ഇത് ഒരു വലിയ ആശ്വാസമാണ്. കാരണം ഈ റിട്ടേണുകളില്‍ ധാരാളം റെക്കോര്‍ഡുകളും രേഖകളും ശരിയായി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച്‌, ഫോം 16 നല്‍കേണ്ട തീയതിയും ജൂണ്‍ 15ല്‍ നിന്ന് ജൂലൈ 15 വരെ നീട്ടിയിരുന്നു. ടി‌ഡി‌എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ ഓര്‍മ്മിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഏറ്റവും പുതിയ ടി‌ഡി‌എസ് റിട്ടേണ്‍ ഫയലിംഗ് ഫോമുകളില്‍, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്കായി ഒരു കോളം കൂടി അധികമായി ചേര്‍ത്തിട്ടുണ്ട്. അതനുസരിച്ച്‌, ടിഡിഎസ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത്, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ പോകുന്നവര്‍ക്കായി തൊഴിലുടമ ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കണം.ഓരോ വര്‍ഷവും ടിഡിഎസ് കുറയ്ക്കുകയും ഇത് 50,000 രൂപ കവിയുകയോ കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യക്തി ടിഡിഎസ് ഫയല്‍ ചെയ്തിട്ടില്ലെങ്കിലോ റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ സര്‍ക്കാര്‍ കൂടുതല്‍ ടിഡിഎസ് ഈടാക്കും. ഉയര്‍ന്ന വരുമാനത്തിന്റെ കേസുകളില്‍ ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ് കുറയ്ക്കുന്നതിന് 2021ലെ ബജറ്റില്‍ 206 എബി എന്ന പുതിയ വകുപ്പ് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വരുമാനത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാത്തവരും ഓരോ വര്‍ഷവും ടിഡിഎസ് കുറയ്ക്കുകയും റിട്ടേണ്‍ 50,000 രൂപ കവിയുകയും ചെയ്യുന്നവരാണ് ഈ നിയമത്തിന് കീഴില്‍ വരുന്നത്.ഐടിആര്‍ ഫയല്‍ ചെയ്യുമ്ബോള്‍ നികുതി അടയ്‌ക്കേണ്ട തുക ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, സെക്ഷന്‍ 234 എ പ്രകാരമുള്ള പിഴ പലിശ ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി മുതല്‍ ബാധകമാകും. ഉദാഹരണത്തിന്, ഒരു അസസ്സി നല്‍കേണ്ട നികുതി 5 ലക്ഷം രൂപയാണെങ്കില്‍, അഡ്വാന്‍സ് ടാക്സ് ഒരു ലക്ഷം രൂപയും ടിഡിഎസ് / ടിസിഎസ് രണ്ട് ലക്ഷം രൂപയുമാണ്. അതിനാല്‍ ഈ അസസ്സിക്ക് റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ പണമായി അടയ്ക്കേണ്ട നികുതി 2 ലക്ഷം രൂപയാണ് (ഇത് ഒരു ലക്ഷം രൂപയില്‍ കൂടുതലാണ്). ഈ നികുതിദായകന്‍ ഐടിആര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. സെക്ഷന്‍ 234 പ്രകാരമുള്ള പലിശ ഓഗസ്റ്റ് 1 മുതല്‍ 1% വരെ ഈടാക്കും.2020-21 സാമ്ബത്തിക വര്‍ഷത്തിലെ (എ.വൈ 2021-22) ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ സിബിഡിടി നേരത്തെ നീട്ടിയിരുന്നു.

You might also like

Leave A Reply

Your email address will not be published.