നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു 28 വർഷം എന്നെ എന്തേ ആരും തേടി വന്നില്ല’ ?

0

നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു 28 വർഷം എന്നെ എന്തേ ആരും തേടി വന്നില്ല’ ?!! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും നടൻ ഡോ. ശ്രീധർ ശ്രീറാം ! ഒരു നടനെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ഒന്നും വേണ്ട, ഏറ്റവും മികച്ചതാണെങ്കിൽ അത് ഒരെണ്ണമായാലും ധാരാളം. മലയാള സിനിമ ചരിതത്തിലെ സ്വർണ ലിപികളിൽ എഴുതപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രതാഴ്. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ കൊത്തിവെച്ചിരിക്കുകയാണ്. ചിത്രത്തിൽ നാഗവല്ലിയുടെ കഥയിലെ രാമനാഥൻ എന്ന നർത്തകനെ നമ്മൾ ഒരിക്കലൂം മറക്കില്ല.

രാമനാഥനായി നമ്മളുടെ മുന്നിൽ എത്തിയത് കന്നഡയിലെ പ്രശസ്ത നടൻ ഡോ. ശ്രീധർ ശ്രീറാം ആയിരുന്നു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കാം… ബാഗ്ലൂരിലെ അദ്ദേഹത്തിനെ റിതംബര’ എന്ന വീടിനും  ഏകദേശം മണിച്ചിത്ര താഴിലെ തെക്കിനിക്കും സമാനതകൾ തോന്നിപ്പിക്കുന്ന തരത്തിലാണ്..  ഇന്ന് അദ്ദേഹം ബെംഗളൂരുവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ്.

തന്റെ തന്റെ ഏക മകൾ അനിഘ യേയും ചേർത്ത്  തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ  ഓർമകൾ പൊടിതട്ടി യെടുക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാൻ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഞാൻ സിനിയിൽ വലിയ തിരക്കുകളിലേക്ക് പോയ്‌കൊണ്ടിരുന്നപ്പോൾ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാൻ അതിൽ അലിഞ്ഞു തീരുകയായിരുന്നു..

മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലി ൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്.    ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേര് രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട്, അതൊരു ഭാഗ്യമാണ്…കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നു.രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത്. വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്. ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്‌റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്.നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ്. നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായത്.. കേരളവുമായി വളരെ അടുത്ത ബദ്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു,

You might also like

Leave A Reply

Your email address will not be published.