നടന്‍ ധനുഷിന്റെ ഏറ്റവും പുതിയ സിനിമ ജഗമേ തന്തിരം ഇന്ന് ഉച്ചയ്ക്ക് മുതല്‍ നെറ്റ്ഫ്‌ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങും

0

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലറും ടീസറും പാട്ടുകളുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ റിലീസിനായി കാത്തിരിപ്പിലാണ് ആരാധകര്‍.സ്ട്രീമിങ് ആരംഭിക്കാന്‍ പോകുന്ന ജഗമേ തന്തിരത്തിലെ നായകന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഹോളിവുഡ് സംവിധായകരായ റൂസോ ബ്രദേഴ്സ്. ജോ റൂസോയും, ആന്തണി റൂസോയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. ‘സൂപ്പര്‍ ഡാ തമ്ബി! ധനുഷിനൊപ്പം വര്‍ക് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്, ജഗമെ തന്തിരത്തിന് ആശംസകള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് അവഞ്ചേഴ്സ് സംവിധായകര്‍ കുറിച്ചു.തമിഴില്‍ രസകരമായി ആശംസകള്‍ നേര്‍ന്ന റൂസോ ബ്രദേഴ്സിന്റെ ട്വീറ്റ് ജഗമേ തന്തിരം ആരാധകരും ഏറ്റെടുത്തു.ഗ്രേ മാനില്‍ ധനുഷുംറൂസോ സഹോദരങ്ങളുടെ ഏറ്റവും പുതിയ സിനിമ ഗ്രേ മാനില്‍ ധനുഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേ മാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് സിനിമ കൂടിയാണ് ഗ്രേ മാന്‍. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.ഗാങ്സ്റ്റര്‍ സുരുളിയായി ധനുഷ് എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്നസിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടന്‍ ജോജു ജോര്‍ജും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു. രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു.ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹര്‍ഷന്‍ നിര്‍വഹിച്ചിരിക്കുന്നു. സംഗീതം സന്തോഷ് നാരായണനാണ്. ധനുഷിന്റെ നാല്‍പതാമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.