ദുരിതബാധിതരായ തീരത്തിൻ്റെ മക്കൾക്ക് കടലോളം സ്നേഹം പകർന്നു നൽകി എസ്.എം.ബഷീർ

0

തിരുവനന്തപുരം: തീരദേശത്ത് കടൽക്ഷോഭത്തിന് വിധേയരായി ഭവനരഹിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിതർക്ക് വേണ്ടി യു.എസ്.പി.എഫ് ഹ്യുമാനിറ്റി കമ്മ്യൂണിറ്റി കിച്ചൺ കഴിഞ്ഞ ഒരാഴ്ച കാലമായി പ്രവർത്തനം തുടർന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസത്തെ അതിഥിയായി എത്തിയത് തിരുവനന്തപുരം കോർപ്പറേഷൻ അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം ബഷീർ ആയിരുന്നു.

അദ്ദേഹം യു.എസ്.പി.എഫ് കിച്ചണിൽ എത്തുകയും അന്തേവാസികൾക്ക്‌ ഭക്ഷണ വിതരണം നടത്തുകയും വർഷങ്ങളായി ഭവനം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ വിഷമതകൾ കേൾക്കുകയും.

അവരുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കുവാൻ അടിയന്തരമായി തന്നാലാവും വിധം ഇടപെടൽ നടത്തുകയും ചെയ്യുമെന്ന് പറഞ്ഞു. മൂന്ന് മണിക്കൂറോളം ദുരിത ബാധിതരുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ വേണ്ടതെല്ലാം ചെയ്യാൻ താൻ ഒരുക്കമാണെന്ന് അവരെ അറിയിക്കുകയും ചെയ്തു.

വീഡിയോ കാണാം:

വരും ദിനങ്ങളിൽ കൂടുതൽ മനുഷ്യത്വമുള്ള ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ദുരിത ബാധിതരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം ഉണ്ടാക്കുവാൻ ഒപ്പം ചേരുമെന്നും യു.എസ്.പി.എഫ് വൈസ് ചെയർമാനായ ജോൺസൺ പീറ്ററിനോട് അദ്ദേഹം അറിയിച്ചു.

യു.എസ്.പി.എഫ് ചെയർമാൻ ഡോ. ഉബൈസ് സൈനുലാബ്ദീൻ,വൈസ് ചെയർമാൻ ജോൺസൺ പീറ്റർ, യു.എസ്.പി.എഫ് അംഗങ്ങളായ കാർത്തിക് പ്രശോഭ്, മുഹമ്മദ് ഐക്കൺ, ഫൈസൽ നൂഹ്, സൈഫുദ്ദീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തീരദേശത്തെ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അഭയാർത്ഥികൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ചു വരുന്ന ഇൗ സംഘടനക്ക് കഴിയുമെന്നും അതിനു വേണ്ടി വിദഗ്ദരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ച് പഠന റിപ്പോർട്ടുകൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിനും യു.എസ്.പി.എഫ് ശ്രമിക്കുമെന്നും യു.എസ്.പി.എഫ് വൈസ് ചെയർമാൻ ജോൺസൺ പീറ്റർ പറയുകയുണ്ടായി.

കഴിഞ്ഞ ഒരാഴ്ച കാലമായി തീരദേശ മേഖലയിലെ ദുരിത ബാധിതരുടെ ഇടയിൽ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യു.എസ്.പി.എഫ് സംഘടനാ അംഗങ്ങളെ യു.എസ്.പി.എഫ് വൈസ് ചെയർമാൻ ജോൺസൺ പീറ്റർ പ്രശംസിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്തു.പരിപാടിയുടെ

You might also like

Leave A Reply

Your email address will not be published.