78,000 വര്‍ഷം പഴക്കം കുഴിമാടം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

0

ആഫ്രിക്കയിലാണ് സംഭവം. മനുഷ്യരുടേതായി ആഫ്രിക്കയില്‍ കണ്ടെത്തിയ ഏറ്റവും പുരാതനമായ കുഴിമാടമാണിതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കുഴിമാടത്തില്‍ നിന്നും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതശരീരാവശിഷ്ടവും ഗവേഷകര്‍ കണ്ടെടുത്തു.കാലുകള്‍ നെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതശരീരം സൂക്ഷിച്ചിരുന്നതെന്നാണ് അസ്ഥികളുടെ രീതി നല്‍കുന്ന സൂചന. വസ്ത്രം കൊണ്ട് മൂടിക്കെട്ടി തല ഒരു തലയിണ പോലെയുള്ള വസ്തുവില്‍ ഉയര്‍ത്തി വെച്ച നിലയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. കാലുകള്‍ മടക്കിവെച്ച രീതിയെ ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ സൂചിപ്പിക്കുന്നതായാണ് ഗവേഷകരുടെ വിലയിരുത്തല്‍.പഴക്കം ചെന്നതിനാല്‍ ദ്രവിച്ച്‌ ലോലമായ അവസ്ഥയിലായിരുന്നു അസ്ഥികള്‍. മൂന്ന് മീറ്ററോളം ആഴത്തിലായിരുന്നു ശവക്കുഴിയുടെ സ്ഥാനം. മൃതദേഹാവശിഷ്ടങ്ങളെ കുറിച്ച്‌ കൃത്യമായ വിവരം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് കെനിയ നാഷണല്‍ മ്യൂസിയത്തിലെ ഗവേഷകന്‍ ഇമ്മാനുവല്‍ നെഡൈമ പറയുന്നത്. അസ്ഥികള്‍ ഏറെക്കുറെ ദ്രവിച്ച നിലയിലായതിനാല്‍ പഠനം ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.