സ്‌കൂളുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനാകാത്തതിനെത്തുടര്‍ന്ന് വിവിധസ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്നു
തിരൂരങ്ങാടി : കഴിഞ്ഞമാസങ്ങളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തിയാണ് കിറ്റുകള്‍ വാങ്ങിയിരുന്നത്. ലോക്ക്ഡൗണില്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ വിതരണം നടത്തുന്നതിന് പോലീസ് അനുമതി നിഷേധിച്ചതാണ് സ്‌കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.പ്രീ-പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകളാണ് രണ്ടാഴ്ച മുന്‍പ് വിതരണത്തതിനായി സ്‌കൂളുകളിലെത്തിയത്. ഭൂരിഭാഗം സ്‌കൂളുകളിലെയും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യക്കിറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കഴിയുന്നില്ല.മറ്റുക്ലാസുകളിലേക്കുള്ള ഭക്ഷ്യക്കിറ്റുകളും അടുത്തദിവസങ്ങളില്‍ സ്‌കൂളുകളിലെത്തും. ഇതും വിതരണം ചെയ്യാനാകാതെ വരുന്നതോടെ ഒരോ സ്‌കൂളുകളിലും നൂറുക്കണക്കിന് ഭക്ഷ്യക്കിറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.