സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ( മ്യൂക്കോര്‍മൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു

0

ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.മലപ്പുറത്താണ് കൂടുതല്‍ ആളുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം വന്നത്. കോഴിക്കോട് – 6, തൃശൂര്‍ -5, പാലക്കാട് – 5, എറണാകുളം – 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട – 2, കോട്ടയം -2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒമ്ബത് പേര്‍ രോഗം മൂലം മരിച്ചു. പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ബാധ ഗുരുതരമാകുന്നത്. ഇത്തരം രോഗികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതാണ്. ഇതിനായി ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.