സംസ്ഥാനത്ത് ഉരുകുന്ന ചൂടിന് ആശ്വാസമായി ഇടവിട്ടെത്തുന്ന വേനല്‍ മഴ

0

കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 31 ശതമാനം മഴ കൂടുതലാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ലഭിക്കേണ്ടത് 16.11 സെ.മീ. മഴയാണ്, കിട്ടിയതാകട്ടെ 21.12 സെ.മീറ്ററും. ലക്ഷദ്വീപില്‍ 74 ശതമാനവും മഴകൂടി.ഏറ്റവും അധികം മഴ കൂടിയത് പത്തനംതിട്ടയിലാണ് 88%, മഴ സാധാരണയിലും കുറഞ്ഞത് കോഴിക്കോട് ജില്ലയിലാണ് -15 ശതമാനം. മറ്റ് ജില്ലകളില്‍ ലഭിച്ച മഴ സെ.മീറ്ററില്‍(ബ്രായ്ക്കറ്റില്‍ കൂടുതല്‍ ലഭിച്ച മഴയുടെ അളവ് ശതമാനത്തില്‍)- കണ്ണൂര്‍- 142.5(75), എറണാകുളം- 24.56(65), കാസര്‍ഗോഡ്- 10.87(61), കോട്ടയം 37.87(56), മലപ്പുറം- 16.59(26), വയനാട്- 15.26(22), പാലക്കാട്- 15.5(21), ഇടുക്കി- 24.79(17), തിരുവനന്തപുംരം- 19.456(3), കൊല്ലം- 26.6(6), തൃശൂര്‍- 13.42(9), ആലപ്പുഴ 19.99(-3). മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളാണ് വേനല്‍ക്കാലമായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് 7 ശതമാനം മഴയാണ് കൂടിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 2.24 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിലാകെ ലഭിച്ചത് 11.41 സെ.മീ. ആണ്. 409% മഴയാണ് ഈ സമയത്ത് മാത്രം കൂടിയത്.പതിവില്‍ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇത്തവണ മഴ കൂടിയത് വേനല്‍ചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളില്‍ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ഇടിമിന്നലേറ്റുള്ള മരണവും ഈ വര്‍ഷം കൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നരമാസത്തിലധികമായി ഉച്ചവരെ കനത്ത ചൂടും പിന്നാലെ ശക്തമായ മഴയും ഇടിയുമാണ് അനുഭവപ്പെടുന്നത്.അന്തരീക്ഷം മൂടി കെട്ടി നില്‍ക്കുന്നതിനാല്‍ പകല്‍ ചൂടിനും കുറവുണ്ട്. മണ്‍സൂണിന് മുന്നോടിയായുള്ള (പ്രീ മണ്‍സൂണ്‍) മഴ വരും ദിവസങ്ങളിലും രാജ്യത്തെമ്ബാടും തുടരുമെന്നാണ് വിവിധ കാലവസ്ഥ വിദഗ്ധരുടെ നിഗമനം. മണ്‍സൂണ്‍ കാറ്റിനെ വരവേല്‍ക്കാനുള്ള പ്രകൃതിയുടെ തയ്യാറെപ്പിന്റെ ഭാഗമാണിത്. ഈ മാസം അവസാനത്തോടെ അറബിക്കടലിലടക്കം ന്യൂനമര്‍ദത്തിനും പിന്നാലെ ശക്തമായ മഴക്കും ഇത് വഴിയൊരുക്കാം.

You might also like

Leave A Reply

Your email address will not be published.