രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായി നടത്തണമെന്ന് മുഖ്യ മന്ത്രിയോട് പി സി ജോര്‍ജ്

0

മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്. കോവിഡ് മഹാമാരി രൂക്ഷമായി നില്‍ക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തില്‍ പലവിധ ചര്‍ച്ചകള്‍ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച്‌ അത്യന്താപേക്ഷിതമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു
പിസി ജോര്‍ജിന്റെ പ്രതികരണം.

https://www.facebook.com/pcgeorgeofficialpage/photos/a.1561507120594133/3954413794636775/?type=3

കുറിപ്പിന്റെ പൂര്‍ണരൂപം……………………….

ബഹുമാനപെട്ട മുഖ്യമന്ത്രി,

കോവിഡ് മഹാമാരി കൊടുമ്ബിരി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയില്‍ പലവിധ ചര്‍ച്ചകള്‍ നടക്കുന്നു .
ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച്‌ അത്യന്താപേക്ഷിതമാണ്‌.എന്നാല്‍ ഈ നാട് മുഴുവന്‍ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തില്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തു ഏറ്റവും ലളിതമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇലക്ഷന്‍ കൗണ്ടിംഗ് ദിനത്തില്‍ ചെയ്ത പോലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്……

You might also like

Leave A Reply

Your email address will not be published.