മുഖ്യനുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുന്നു ; ബില്‍ ഗേറ്റ്‌സിന്‍റെ മകളുടെ കുറിപ്പ്

0

27 വര്‍ഷത്തെ നീണ്ട ദാമ്ബത്യ ജീവിതത്തിന് വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത ഇരുവരും ചേര്‍ന്നാണ് പുറത്തുവിട്ടത്.എന്നാലിപ്പോഴിതാ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച്‌ മൂത്തമകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് . തന്‍റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് എല്ലാ പിന്തുണയും നല്‍കണമെന്നുമാണ് തന്റെ ഫോളോവേഴ്‌സിനോട് ജെന്നിഫര്‍ ആവശ്യപ്പെടുന്നത്.

‘എന്‍റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും അറിഞ്ഞുകാണും. കുടുംബം വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്റെ മാറ്റങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഞാന്‍ തന്നെ പിന്തുണനല്‍കാനുള്ള വഴികള്‍ ഇനി സ്വയം കണ്ടെത്തേണ്ടി വരും, അതുപോലെ മറ്റ് കുടുംബാംഗങ്ങള്‍ക്കും. അവരുടെ വേര്‍പിരിയലിനെ കുറിച്ച്‌ ഞാന്‍ അഭിപ്രായങ്ങളൊന്നും പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ ആശ്വാസവാക്കുകളും പിന്തുണയും എനിക്ക് വലുതാണെന്ന് അറിയുക. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത തലത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുന്നതിന് നന്ദി അറിയിക്കുന്നു’ – ജെന്നിഫര്‍ കുറിച്ചു.ദമ്ബതികളുടെ സമ്ബാദ്യത്തിന്‍റെ നല്ലൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വച്ചിരുന്നു .ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്ബതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നുമാണ് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

You might also like

Leave A Reply

Your email address will not be published.