ബീമാപള്ളി പൊലീസ് വെടിവെപ്പിന് തിങ്കളാഴ്​ച 12 ആണ്ട് പൂര്‍ത്തിയാകുമ്ബോള്‍ വെടിയേറ്റ് മരിച്ചവര്‍ വിസ്മൃതിയിലേക്ക്

0

വെടിവെപ്പി​െന്‍റ ഓര്‍മദിനത്തില്‍ ഇവര്‍ക്കായി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നവര്‍ പോലും ഇവരെ മറന്ന അവസ്ഥയാണ്.ഒരു ദേശത്തി​െന്‍റ നെഞ്ചിലേക്ക് പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതയില്‍, ബീമാപള്ളി കടപ്പുറത്ത് ആറുപേരാണ്​ മരിച്ചുവീണത്​. 52 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉറ്റവരുടെ വേര്‍പാട് സൃഷ്​ടിച്ച വ്യഥയിലും ഒറ്റപ്പെടലിലും ഇരകളുടെ കുടുംബങ്ങള്‍ ഇന്നും വേദനയിലാണ്. പല കുടുംബങ്ങള്‍ക്കും അത്താണികളെയാണ് നഷ്​ടമായത്. വെടിവെപ്പില്‍ ഗുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇന്നും പണിക്കുപോകാന്‍ കഴിയാതെ വീടുകളില്‍ കിടക്കുകയാണ്.കൃത്യമായി ചികിത്സകിട്ടാതെ വര്‍ഷങ്ങളോളം നരകവേദന അനുഭവിച്ച്‌ മരിച്ചവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. ചിലര്‍ നരകവേദനയുമായി ജീവിതം തള്ളിനീക്കുന്നു.അന്വേഷണ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. അന്നത്തെ ജില്ല ജഡ്ജിയായിരുന്ന കെ. രാമകൃഷ്​ണ​െന്‍റ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങു​െമത്തിയില്ല. സംഭവസ്ഥലത്ത് നിന്ന്​ സ്ഫോടകവസ്തുക്കള്‍ ക​െണ്ടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐയുടെ പ്രത്യേകസംഘം സ്ഥലത്ത് എത്തിയെങ്കിലും ഉറവിടം ക​െണ്ടത്താന്‍ കഴിഞ്ഞി​െല്ലന്ന് പറഞ്ഞ് തുടക്കത്തില്‍ തന്നെ പിന്‍മാറി.

പശ്ചാത്തലം

ബീമാപള്ളി പ്രദേശത്ത് അക്രമം അഴിച്ചുവിട്ട കൊമ്ബ് ഷിബുവിനെ അറസ്​റ്റ്​ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഒരുമിച്ച്‌ കൂടിയ ആള്‍ക്കൂട്ടത്തിന് നേരെയാണ് 2009 മേയ് 17 ന് വെടി​െവപ്പ്​ നടന്നത്.തുടക്കത്തില്‍ സംഭവത്തിനെ പൊലീസ് വര്‍ഗീയസംഘര്‍ഷമാക്കി മാറ്റാനുള്ള ശ്രമം നട​ത്തിയെങ്കിലും സര്‍വകക്ഷിയോഗത്തില്‍ ഇരുകക്ഷികളും സ്ഥലത്ത് നടന്നത് വര്‍ഗീയസംഘര്‍ഷമ​െല്ലന്നും പൊലീസി​െന്‍റ വീഴ്ചയാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും പറഞ്ഞിരുന്നു.ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന്​ നാട്ടുകാരും വിവിധ സംഘടനകളും ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം സ്വരങ്ങളും നിലച്ചമട്ടിലാണ്.കൊമ്ബ് ഷിബു പിന്നീട് മരിച്ചു. ആറ് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്​ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭി​െച്ചങ്കിലും പരിക്കേറ്റവര്‍ക്ക് അര്‍ഹമായ നഷ്​ടപരിഹാരങ്ങള്‍ അന്ന് ലഭിച്ചി​െല്ലന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇത് പതിയെ കെട്ടടങ്ങി.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51